എ.ടി.എം തട്ടിപ്പ്: പ്രതി ഗബ്രിയേല്‍ മരിയനെ മുംബൈയിലെത്തിച്ചു
text_fieldsതിരുവനന്തപുരം/മുംബൈ: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനെ തെളിവെടുപ്പിനായി അന്വേഷണസംഘം മുംബൈയിലത്തെിച്ചു. മ്യൂസിയം എസ്.ഐ ശ്രീകാന്തിന്‍െറ നേതൃത്വത്തിലാണ് തിങ്കളാഴ്ച മുംബൈയിലേക്ക് പോയത്.
പ്രതിയെ ദക്ഷിണ മുംബൈയിലെ കൊളാബ, മധ്യമുംബൈയിലെ വര്‍ളി, നവിമുംബൈയിലെ വാശി എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കും. കൊളാബ, വര്‍ളി എന്നിവിടങ്ങളില്‍ വ്യാജ കാര്‍ഡുകളുപയോഗിച്ച് പ്രതി പണം പിന്‍വലിച്ച എ.ടി.എമ്മുകള്‍, വാശിയില്‍ താമസിച്ച തുങ്ക ഹോട്ടല്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ്. . മുംബൈ പൊലീസിന്‍െറ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതനുസരിച്ച് ഇയാളെ നാട്ടിലത്തെിക്കും.
തുടര്‍ന്ന്, സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ രണ്ടാംഘട്ട ചോദ്യംചെയ്യലിനും സാധ്യതയുണ്ട്. കൂട്ടുപ്രതികളായ ബോഗ്ബീന്‍ ഫ്ളോറിന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍, കോക്സി എന്നിവര്‍ രാജ്യംവിട്ടതായാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ ഗബ്രിയേലില്‍നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഹൈടെക് എ.ടി.എം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ 40 ഓളം പരാതികളാണ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുള്ളത്. വിവിധ ബാങ്ക് ഇടപാടുകാരില്‍നിന്ന്ഏഴുലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്.
അതേസമയം, തട്ടിപ്പിനിരയായവരില്‍ ചിലര്‍ നല്‍കിയ മൊഴികളും ബാങ്കില്‍നിന്ന് ലഭ്യമായ വിവരങ്ങളും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടത്തെിയിട്ടുണ്ട്. ചില പരാതിക്കാര്‍ നഷ്ടമായെന്ന് പറയുന്നത്രയും തുക നഷ്ടമായിട്ടില്ളെന്നാണ് ബാങ്ക് സ്റ്റേറ്റ്മെന്‍റ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നാണ് പൊലീസ് നിലപാട്. തട്ടിപ്പിന്‍െറ വ്യാപ്തി തിരിച്ചറിയാന്‍ ഗബ്രിയേല്‍ മരിയനെ പ്രത്യേകം ചോദ്യംചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
ഉപകരണം സി-ഡാക്കിന് കൈമാറി
ഹൈടെക് കവര്‍ച്ചക്ക് റുമേനിയന്‍സംഘം വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എ.ടി.എം കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിദഗ്ധപരിശോധനക്ക് സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങിന് (സി-ഡാക്)കൈമാറി. വൈ-ഫൈ സംവിധാനം മുഖേന ബാങ്കിന്‍െറ എത്രത്തോളം വിവരങ്ങളാണ് തട്ടിപ്പ് സംഘം ചോര്‍ത്തിയതെന്ന് പരിശോധിക്കാനാണ് അന്വേഷണസംഘം സി-ഡാക്കിനെ സമീപിച്ചത്. വിശദപരിശോധന നടത്തി എത്രയുംവേഗം റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദേശം. ആദ്യഘട്ടപരിശോധനക്കുശേഷം ഇവ കൂടുതല്‍ പരിശോധനകള്‍ക്കായി ഡല്‍ഹിയിലെ ‘സെര്‍ട്ടി’ന് കൈമാറും. ഇവിടെ നിന്നുള്ള ശാസ്ത്രീയപരിശോധനാറിപ്പോര്‍ട്ടുകളാകും കേസില്‍ തെളിവായി സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.