പള്ളിപ്പെരുന്നാള്‍: ആനയും വെടിക്കെട്ടും ഉപേക്ഷിക്കണമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി
text_fieldsകൊച്ചി: പള്ളിപ്പെരുന്നാളുകളില്‍ ആനയും വെടിക്കെട്ടും ഉപേക്ഷിക്കണമെന്ന് സീറോ മലബാര്‍ സഭാ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുനാളിന് കാരണഭൂതനായ വിശുദ്ധന്‍െറയും വിശുദ്ധയുടെയും അദ്ഭുതപ്രവൃത്തികള്‍ പെരുപ്പിച്ചുകാണിക്കാനുള്ള വ്യഗ്രതയും ആശാസ്യമല്ളെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
തിരുനാളിന് ശബ്ദകോലാഹലത്തിന്‍െറയല്ല; ഭക്തിയുടെ ഭംഗിയാണ് വേണ്ടത്. തിരുനാളുകള്‍ ആത്മീയ ആഘോഷങ്ങളാവണം. ഭൗതികതയുടെ പ്രകടനമാകരുത്. ജനങ്ങളെ ആകര്‍ഷിക്കാനും നേര്‍ച്ച വരുമാനം കൂട്ടാനുമാണ് പലരും വെടിക്കെട്ടും വാദ്യങ്ങളും മൈക്ക് അനൗണ്‍സ്മെന്‍റുകളും വൈദ്യുത അലങ്കാരങ്ങളും സംഘടിപ്പിക്കുന്നത്.
തിരുനാളിലെ വെടിക്കെട്ട് ഉപേക്ഷിച്ച് അതിന് നീക്കിവെച്ചിരുന്ന പണംകൊണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയ നെടുവന്നൂര്‍, കണ്ടനാട് ഇടവകകളുടെ മാതൃക മറ്റുള്ളവരും പിന്‍പറ്റണമെന്ന് കര്‍ദിനാള്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.