Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാഷാ അധ്യാപക...

ഭാഷാ അധ്യാപക കോഴ്സുകള്‍ ബി.എഡിന് തുല്യമാക്കിയ ഉത്തരവ് റദ്ദാക്കി

text_fields
bookmark_border
ഭാഷാ അധ്യാപക കോഴ്സുകള്‍ ബി.എഡിന് തുല്യമാക്കിയ ഉത്തരവ് റദ്ദാക്കി
cancel

തിരുവനന്തപുരം: പരീക്ഷാകമീഷണര്‍ നടത്തുന്ന വിവിധ ഭാഷാ അധ്യാപക പരിശീലന കോഴ്സുകളായ എല്‍.ടി.ടി.സി/ ഡി.എല്‍.ഇ.ഡി (അറബിക്, ഉറുദു, ഹിന്ദി) എന്നിവ ബി.എഡിന് തുല്യമാക്കിയ 2013ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ബി.എഡ് അറബി, ഉറുദു, ഹിന്ദി കോഴ്സുകള്‍ക്ക് തുല്യമാക്കിയായിരുന്നു സര്‍ക്കാര്‍ നേരത്തേ ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ സ്കൂളുകളില്‍ ഭാഷാധ്യാപകരായി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും എല്‍.ടി.ടി.സി/ ഡി.എല്‍.ഇ.ഡി കോഴ്സ് പൂര്‍ത്തിയാക്കിയവരാണ്. ബി.എഡ് യോഗ്യതയില്ലാത്തതിനാല്‍ ഇവരെ ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് പരിഗണിച്ചിരുന്നില്ല. 2013ല്‍ തുല്യതാഉത്തരവ് വന്നതോടെ ഇവര്‍ക്ക് സ്ഥാനക്കയറ്റത്തിന് വഴിതെളിഞ്ഞിരുന്നു. ഉത്തരവ് റദ്ദാക്കിയതോടെ ഇതിനുള്ള സാധ്യത അടഞ്ഞു. ബി.എഡുള്ള ഭാഷാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് അര്‍ഹതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabicurdu
Next Story