ഫേസ്ബുക് പോസ്റ്റ് : മലബാര്‍ ഗോള്‍ഡ് ഖേദം പ്രകടിപ്പിച്ചു
text_fieldsകോഴിക്കോട്: ഗള്‍ഫ് ഷോറൂമുകളിലെ വിപണനത്തിനായി ഇന്‍റര്‍നാഷനല്‍ മാര്‍ക്കിങ് ഡിവിഷന്‍ ആവിഷ്കരിച്ച പ്രചാരണ പരിപാടി ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജ്മെന്‍റ് പ്രസ്താവനയില്‍ അറിയിച്ചു. ഗള്‍ഫ് ഷോറൂമുകളിലെ പാകിസ്താനി ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആവിഷ്കരിച്ച പരിപാടിയുടെ പ്രചാരണ പരസ്യങ്ങളാണ് മലബാര്‍ ഗോള്‍ഡിന്‍െറ ഒൗദ്യോഗിക ഫേസ്ബുക് പേജില്‍ വന്നത്.
പാകിസ്താന്‍െറ സ്വാതന്ത്ര്യദിന വേളയില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നതായുള്ള ഫേസ്ബുക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന്‍െറ അടിസ്ഥാനത്തിലാണ് വിശദീകരണം. ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ വിവിധ രാജ്യങ്ങളുടെ ആഘോഷവേളകളില്‍ ഇത്തരത്തില്‍ പ്രചാരണ പരിപാടികള്‍ നടത്താറുണ്ടെന്നും അവര്‍ പറയുന്നു. അറബ് രാഷ്ട്രങ്ങളുടെയും സിംഗപ്പുര്‍, ഫിലിപ്പീന്‍സ്, മലേഷ്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ദിനാഘോഷങ്ങളില്‍ ഒരു അന്താരാഷ്ട്ര ജ്വല്ലറി എന്നനിലയില്‍ പ്രചാരണപരിപാടി സംഘടിപ്പിക്കാറുണ്ട്. ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ഇന്ത്യന്‍ സ്ഥാപനങ്ങളും വിപണനത്തിന്‍െറ ഭാഗമായി വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇത്തരം അവസരങ്ങളില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രചാരണം നടത്താറുണ്ട്.
അത്തരത്തിലാണ് ക്വിസ് മത്സരം നടത്താന്‍ ഗള്‍ഫിലുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സി നിര്‍ദേശിച്ചതെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ ഫേസ്ബുക്കില്‍നിന്ന് അത് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.