മദ്യനയം ടൂറിസം മേഖലക്ക് തിരിച്ചടിയായി -എ.സി മൊയ്തീൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ മദ്യനയം ടൂറിസം മേഖലക്ക് തിരിച്ചടിയായെന്ന് മന്ത്രി എ.സി മൊയ്തീൻ. ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണം. ടൂറിസം മേഖലയുടെ വളർച്ചയിൽ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച വകുപ്പിന്‍റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നടക്കേണ്ട കോൺഫറൻസുകളും യോഗങ്ങളും അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഇത് ടൂറിസം മേഖലയെ മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും ബാധിച്ചു, എന്നാൽ സംസ്ഥാനത്ത് പൂട്ടിയ ബാറുകളെല്ലാം തുറക്കണമെന്നല്ല, ടൂറിസം കേന്ദ്രങ്ങൾക്ക് സമീപമുള്ള ബാറുകളിൽ മദ്യം ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാറിന്‍റെ പൊതു മദ്യനയത്തെ കുറിച്ച് പറയാൻ താൻ ആളല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.