മദ്യനയം: എൽ.ഡി.എഫിന്‍റെ മനസിലിരിപ്പ് പുറത്ത് –സുധീരൻ
text_fieldsതിരുവനന്തപുരം: മദ്യ നയത്തിൽ എൽ.ഡി.എഫിന്‍റെ മനസിലിരിപ്പ് പുറത്തായിരിക്കുകയാണെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ ഹിതപരിശോധനക്ക് തയാറാകണമെന്നും കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. മദ്യനയം ടൂറിസം മേഖലക്ക് തിരിച്ചടിയായെന്ന മന്ത്രി എ.സി മൊയ്തീന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിെൻറ മദ്യനയം ടൂറിസത്തിന് ഗുണം ചെയ്തു. നിക്ഷിപ്ത താൽപര്യക്കാരുടെ അഭിപ്രായം ജനഹിതമല്ലെന്ന് സർക്കാർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് മദ്യ മുതലാളിമാരുമായുണ്ടാക്കിയ ധാരണ നടപ്പാക്കാനാണ് മന്ത്രിമാരുടെ ഇപ്പോഴത്തെ പ്രതികരണങ്ങൾ. തൊഴിലാളി വർഗ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന എൽ.ഡി.എഫിലെ മന്ത്രിമാർ തൊഴിലാളി സമൂഹത്തെയും സാധാരണക്കാരെയും ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന മദ്യവിപത്തിനെ ലഘൂകരിക്കാൻ ശ്രമിക്കുകയാണെന്നും സുധീരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.