ടി.എ. റസാഖിനെ സര്‍ക്കാര്‍ അവഗണിച്ചു –അലി അക്ബര്‍
text_fieldsകോഴിക്കോട്: ടി.എ. റസാഖിനെ സര്‍ക്കാര്‍ അവഗണിച്ചുവെന്നും അദ്ദേഹത്തിന്‍െറ ചികിത്സാ ചെലവ് മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും സംവിധായകന്‍ അലി അക്ബര്‍. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയ കലാകാരനോട് കാണിക്കേണ്ട ഒരു പരിഗണനയും അദ്ദേഹത്തിന് കിട്ടിയില്ളെന്നും അലി അക്ബര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എയര്‍ ആംബുലന്‍സ് സഹിതം ജഗതിയുടെ ചികിത്സാ ചെലവും തിലകന്‍െറ ആശുപത്രിച്ചെലവുമെല്ലാം വഹിച്ചത് മുന്‍ സര്‍ക്കാറാണ്. എന്നാല്‍, ഒരു സഖാവായിട്ട് കൂടി ടി.എ. റസാഖിന്‍െറ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഒരു സഹായവും നല്‍കാത്തത് സങ്കടകരമാണ്. അതിനാലാണ് കേവലം പത്തു ലക്ഷം രൂപയുടെ പേരില്‍ അദ്ദേഹത്തിന്‍െറ മരണവിവരം പോലും സംവിധായകന്‍ രഞ്ജിത്തും സംഘവും മറച്ചുവെച്ചത്. കലാകാരന്മാരെ സഹായിക്കുന്നതിനുള്ള പരിപാടികള്‍ നടത്തുമ്പോള്‍ അവരുടെ പേരുവെക്കാതെ ചാരിറ്റിക്കു വേണ്ടി എന്നാക്കണം. ഇത്തരം പരിപാടികളുടെ ഓഡിറ്റിങ്ങും സുതാര്യമാക്കണം. വരവു-ചെലവുകള്‍ പ്രസ്തുത പരിപാടിയുടെ വെബ്സൈറ്റ് ഉണ്ടാക്കി പൊതുജനങ്ങള്‍ കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കണം.
ഒരു കുടുംബത്തിന് ആശുപത്രി ബില്ലടക്കാനുള്ള പണം കണ്ടത്തൊന്‍ മരണവാര്‍ത്ത മൂടിവെക്കേണ്ടി വരുന്ന അവസ്ഥ ഇനി ഉണ്ടാകരുത്. കേന്ദ്ര സര്‍ക്കാറിന്‍െറയും മറ്റും ഏറെ ഫണ്ട് കലാകാരന്മാര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍, ഒന്നും ലഭിക്കുന്നില്ല. അവശകലാകാരന്മാര്‍ എന്ന പേരുമാത്രമാണ് അവര്‍ക്ക് മിച്ചം. എന്നാല്‍, കലക്ക് അവശതയില്ല. സാമ്പത്തിക തകര്‍ച്ചയും രോഗവും കലാകാരന്‍െറ കലയെ ബാധിക്കുന്നില്ല. അവശകലാകാരന്മാര്‍ എന്ന വാക്കുതന്നെ സമൂഹത്തില്‍നിന്ന് മായ്ച്ച് കളയണം. മോഹനം വേദിയില്‍ നടന്നത് ഭരതം സിനിമയോടുപമിച്ചത് അതികഠിനമാണ്. ടി.എ. റസാഖ് മരിച്ചതറിയാതെ സുരാജ് വെഞ്ഞാറമൂടിന്‍െറ കോമഡി കണ്ട് ചിരിക്കേണ്ട അവസ്ഥയാണ് ടി.എ. റസാഖിന്‍െറ സുഹൃത്തുക്കളായ പ്രേക്ഷകര്‍ക്ക് മോഹനം സംഘാടകര്‍ സമ്മാനിച്ചത്. പരിപാടി നടത്തിയതിലല്ല, മറിച്ച് മരണവിവരം മറച്ചുവെച്ചതിനാണ് താന്‍ പ്രതികരിച്ചത്. അത് താനൊരു സാധാരണ മനുഷ്യനായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.