അസ്ലം വധം: വളയത്തെ യുവാവിനെ കണ്ടത്തൊന്‍ ലുക്കൗട്ട് നോട്ടീസ്
text_fieldsനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വധിച്ച കേസില്‍ പ്രതിയായ വളയത്തെ യുവാവിനെ കണ്ടത്തൊന്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും വിവരം നല്‍കിയിട്ടുണ്ട്.
അസ്ലം വധത്തിന് ശേഷം കൊലയാളികള്‍ തലശ്ശേരി-നാദാപുരം സംസ്ഥാന പാതയിലൂടെ കടന്നുപോയെന്ന അനുമാനത്തില്‍ മേഖലയിലെ കടകള്‍ക്ക് മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധനക്കെടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍നിന്ന് തലശ്ശേരിയിലെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയതിന്‍െറ ബില്ലുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും പ്രതികളെ കുറിച്ച് സൂചന ലഭിച്ചില്ല.
വളയത്തുനിന്ന് രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇവരെ വിട്ടയക്കുകയുണ്ടായി. വളയത്തുനിന്നും മറ്റുമായി നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ ഈ വഴിക്കും അന്വേഷണം നടക്കുകയാണ്.
പ്രതികള്‍ മലയോരത്ത് ഒളിവില്‍ കഴിയുകയാണെന്ന നിഗമനത്തില്‍ വന്‍സംഘം വ്യാഴാഴ്ച മലയോരത്ത് തിരച്ചില്‍ നടത്തി. നാദാപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത 55 അക്രമക്കേസുകളില്‍ 500ഓളം പ്രതികളുണ്ട്. ഇവരെ കണ്ടത്തൊന്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.