ഉരുക്കുവനിതയെന്ന് പറയാനാവുക ഗൗരിയമ്മയെ മാത്രം –എം.വി. ഗോവിന്ദന്‍
text_fieldsതിരുവനന്തപുരം: ഉരുക്കുവനിതയെന്ന് കേരളത്തില്‍ ആരെയെങ്കിലും പറയാന്‍ കഴിയുമെങ്കില്‍ അത് ഗൗരിയമ്മയെ മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍. കേരളത്തെ ഇന്നത്തെ കേരളമാക്കി രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളില്‍ ഏറ്റവും പ്രധാനിയാണ് അവര്‍. ‘ഗൗരി ദ അയണ്‍ലേഡി’ എന്ന ഡോക്യുമെന്‍ററിയുടെ ടീസറിന്‍െറ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പിന്നാക്കംനിന്ന ജനവിഭാഗങ്ങളെ മുന്നോട്ട് നയിച്ചതില്‍ നേതൃപരമായ പ്രധാന പങ്ക് അവര്‍ വഹിച്ചു.
36 ലക്ഷം കുടുംബത്തിന് സ്വന്തമായി ഭൂമി ലഭിക്കാന്‍ ഇടയാക്കിയത് അവര്‍ അവതരിപ്പിച്ച ഭൂപരിഷ്കരണ നിയമമാണ്. പഴയ നിയമസഭാഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രി ഇ.പി. ജയരാജന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. വ്യാപാരി വ്യവസായ സമിതി നേതാവ് ബിന്നി ഇമ്മട്ടിയാണ് നിര്‍മാതാവ്. റിനീഷ് തിരുവള്ളൂര്‍ ആണ് സംവിധായകന്‍. നിയമസഭാ സ്പെഷല്‍ സെക്രട്ടറി പി. ജയലക്ഷ്മി, സൂരജ് എസ്. മേനോന്‍, എം. രഞ്ജിത് തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.