ശബരിമലയിൽ ഏകപക്ഷീയ തീരുമാനം കഴിയില്ല -തന്ത്രി കണ്ഠര് രാജീവര്
text_fieldsപമ്പ: ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ആർക്കും കഴിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. സർക്കാറിന്‍റെ നിലപാടുകൾക്കപ്പുറം ദേവഹിതം നോക്കണം. വിവാദങ്ങളുണ്ടാക്കാൻ ചില ആസൂത്രിതശ്രമം നടക്കുന്നതായും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദൈവത്തിന് മുമ്പിൽ എല്ലാവരും തുല്യരാണ് എന്നതാണ് സങ്കൽപം. പണം വാങ്ങി ദർശനം അനുവദിക്കുന്ന രീതിയോട് യോജിക്കുന്നില്ല. പണമുള്ളവർക്ക് കൂടുതൽ സൗകര്യം നൽകുന്നത് ശരിയല്ലെന്നും തന്ത്രി വ്യക്തമാക്കി.
വർഷം മുഴുവൻ ദർശനമെന്ന കാര്യത്തിൽ ഏകപക്ഷീയ തീരുമാനമെടുക്കാനാകില്ല. മണ്ഡല കാലത്താണ് ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. ശബരിമലയിലെത്താൻ സ്ത്രീകളെന്തിനാണ് അനാവശ്യ തിടുക്കം കാണിക്കുന്നതെന്നും അമ്പത് വയസുവരെ കാത്തിരുന്നു കൂടെയെന്നും കണ്ഠര് രാജീവര് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.