പ്രയാര്‍ ഗോപാലകൃഷ്ണന്‍േറത് മര്യാദകെട്ട സമീപനം –മന്ത്രി
text_fieldsതിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രി പങ്കെടുത്ത പമ്പയിലെ ശബരിമല അവലോകനയോഗത്തില്‍ നടത്തിയത് മര്യാദകെട്ട സമീപനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്രയും മോശമായ നിലയില്‍ അദ്ദേഹം പെരുമാറുമെന്ന് ചിന്തിക്കാന്‍തന്നെ സാധിച്ചില്ളെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്യായമായി ഒന്നും പറഞ്ഞിട്ടില്ല. വലിയ തീര്‍ഥാടനകേന്ദ്രമാക്കി ശബരിമലയെ മാറ്റാനുള്ള സമഗ്രവികസന കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിച്ചത്. തീര്‍ഥാടനകാലയളവ് വര്‍ധിപ്പിച്ചുകൂടേയെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. നേരത്തേ മകര മണ്ഡവിളക്ക് കാലം 45 ദിവസമായിരുന്നത് പിന്നീട് വര്‍ധിപ്പിച്ചു. അദ്ദേഹം തീരുമാനമൊന്നും അടിച്ചേല്‍പ്പിച്ചില്ല. ഒരു നിര്‍ദേശം മുന്നോട്ടുവെച്ചുവെന്നുമാത്രം. എന്നാല്‍, ഇതിനോട് പ്രതികരിക്കേണ്ട സാമാന്യമര്യാദയുടെ രീതിയുണ്ട്. അത് പ്രയാര്‍ പാലിച്ചില്ല. പ്രസിഡന്‍റിന്‍േറത് രാഷ്ട്രീയനിയമനമാണ്. അദ്ദേഹം രാഷ്ട്രീയക്കാരുമായി നിന്ന് ദേവസ്വത്തിന്‍െറ കാര്യങ്ങള്‍ നോക്കിയാല്‍ മതി. മുഖ്യമന്ത്രിയെ അപമാനിച്ച് സംസാരിച്ചത് ഇരിക്കുന്ന പദവിക്ക് ചേര്‍ന്നതല്ല. വികാരമല്ല, വിചാരമാണ് പ്രസിഡന്‍റിനെ നയിക്കേണ്ടത്. ശബരിമലക്കൊപ്പം ഇടത്താവളങ്ങളും വികസിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ മണ്ഡലകാലത്ത് വിമാനത്താവളത്തില്‍ ഒന്നര ലക്ഷം അയ്യപ്പഭക്തര്‍ എത്തിയെങ്കിലും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബോര്‍ഡിനായില്ല. കാണിക്കയിടുന്നവരോട് 50 രൂപ വികസനത്തിനായി വാങ്ങണമെന്നത് നിര്‍ദേശമാണ്. അത് ഭേദപ്പെട്ട തുകയായി മാറും. കെ. ജയകുമാറിന്‍െറ നേതൃത്വത്തിലുള്ള ട്രസ്റ്റ് ആ ഉത്തരവാദിത്തം നിര്‍വഹിക്കും.
അവലോകനയോഗത്തിന്‍െറ തലേന്ന് സ്ത്രീപ്രവേശത്തിനെതിരെ നടത്തിയ ഉപവാസം നിയമലംഘനമാണ്. ഉപവാസം സമരരൂപമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചപ്പോള്‍ ക്ഷോഭിക്കേണ്ടതില്ല. സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ പ്രസിഡന്‍റിന് താല്‍പര്യമുള്ളവരെ വിളിച്ചുവരുത്തി ഉപവാസസമരം നടത്തുന്നത് ശരിയല്ല. അവിടത്തെ ദൈവികഅന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്ന രീതിയായിരുന്നു അത് -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.