അക്രമിസംഘത്തിന്‍െറ അടിയേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു
text_fields
ഇരവിപുരം: അക്രമിസംഘത്തിന്‍െറ അടിയേറ്റ് ചികിത്സയിലിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. മുണ്ടയ്ക്കല്‍ വെസ്റ്റ് ബീച്ച് നഗര്‍-7 മുണ്ടയ്ക്കല്‍ പുതുവല്‍ പുരയിടത്തില്‍ സുധിന്‍ വിലാസത്തില്‍ സുന്ദരന്‍ -സുഷമ ദമ്പതികളുടെ മകനും യുവമോര്‍ച്ച യൂനിറ്റ് സെക്രട്ടറിയുമായ സുമേഷ് ആണ് (20) മരിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് ആറുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും പേര്‍ പിടിയിലാകാനുള്ളതായാണ് വിവരം. വാളത്തുംഗല്‍ ചന്തക്കട ചപ്പാത്തിനടുത്ത് മിറാസ് മന്‍സിലില്‍ മിറാസ് (20), അമ്പുകാവിനു സമീപം സെയ്ദലി മന്‍സിലില്‍ ഷംനാദ് (20), മയ്യനാട് ആക്കോലില്‍ പണയില്‍ വയലില്‍ എന്‍.എ നിവാസില്‍ അബി (20), പാലത്തറ മൈത്രി നഗര്‍ 24 അജ്മല്‍ മന്‍സിലില്‍ അജ്മല്‍ (20), തൗഫീഖ് മന്‍സിലില്‍ മുഹമ്മദ് ഷാഹിദ് (21), പട്ടാണിതങ്ങള്‍ നഗര്‍ കുന്നുംപുറത്ത് അല്‍ത്താഫ് (20) എന്നിവരാണ് റിമാന്‍ഡിലുള്ളത്. ഒമ്പതിന് രാത്രി താന്നി പാലത്തിനടുത്താണ് സുമേഷിനു നേരേ ആക്രമണം നടന്നത്. ആളുമാറിയാണ് ആക്രമണമെന്ന് പറയുന്നു. യുവമോര്‍ച്ചയുടെ പരിപാടി കഴിഞ്ഞ് സുഹൃത്ത് ജോബിയെ താന്നിയില്‍ കൊണ്ടുവിട്ട ശേഷം ബൈക്കില്‍ വരവെ സംഘടിച്ചത്തെിയസംഘം സുമേഷിനെ ആക്രമിക്കുകയായിരുന്നു. കമ്പിവടികൊണ്ട് അടിയേറ്റ സുമേഷ് വീട്ടിലത്തെി വിവരം പറയുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കൊട്ടിയത്തെയും മേവറത്തെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. വിദ്യാര്‍ഥികളുടെ പ്രണയവുമായി ബന്ധപ്പെട്ട വിഷയമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സുമേഷ് ആളു മാറിയാണ് ആക്രമണത്തിനിരയായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുമെന്നും കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. സുധിന്‍, സുധീഷ് എന്നിവര്‍ സുമേഷിന്‍െറ സഹോദരങ്ങളാണ്. പ്രദേശത്ത് യുവമോര്‍ച്ച നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.