35.30 കോടി ചെലവഴിച്ചിട്ടും ആദിവാസി ഭൂമി തരിശ്
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറകാലത്ത് 35.30 കോടി ചെവഴിച്ചിട്ടും ആദിവാസി ഭൂമി തരിശ്. തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചുവര്‍ഷം അട്ടപ്പാടി ബ്ളോക്കില്‍ ചെലവഴിച്ചത് 58(57.80) കോടിയാണ്. അതില്‍ 35.30 കോടിയും ആദിവാസികള്‍ക്ക് ലഭിച്ചുവെന്നാണ് ബ്ളോക് പ്രോഗ്രാം ഓഫിസറുടെ വെളിപ്പെടുത്തല്‍. ആകെ തുകയുടെ 61 ശതമാനം ആദിവാസികള്‍ക്കുവേണ്ടി ചെലവഴിച്ചെന്നാണ് കണക്ക്. എന്നാല്‍, അവരുടെ ദാരിദ്ര്യത്തില്‍ കുറവെന്നും ഉണ്ടായില്ല, കാര്‍ഷികോല്‍പാദനം വര്‍ധിച്ചുമില്ല. അഗളി, പുതൂര്‍, ഷോളയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും പട്ടികജാതി-വര്‍ഗ കുടുംബങ്ങളുടെ ഭൂമിയില്‍ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഭൂവികസനം, കുളങ്ങളുടെ നിര്‍മാണവും പുനരുദ്ധാരണവും തുടങ്ങിയവയാണ് തൊഴിലുറപ്പില്‍ നടത്തിയത്. ആദിവാസികളുടെ തരിശുകിടക്കുന്നത് കൃഷിയിറക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടന്നില്ല. അഗളി ഗ്രാമപഞ്ചായത്തില്‍ ഇരുളര്‍ക്ക് സ്വന്തമായി നൂറുകണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. കൃഷിക്ക് ഈ തുക വിനിയോഗിച്ചിരുന്നെങ്കില്‍ കാര്‍ഷികോല്‍പാദന രംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നു. അഞ്ചുവര്‍ഷം അഗളി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം തുക ചെലവഴിച്ചത്. അവിടെ മൂന്നര മുതല്‍ എട്ടരക്കോടി വരെ പ്രതിവര്‍ഷം ചെലവഴിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്ത് 29.57 കോടി ചെലവഴിച്ചിട്ടും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഇതേകാലയളവില്‍ പുതൂരില്‍ 15.77 കോടിയും ഷോളയൂരില്‍ 12.29 കോടിയും കോടിയും ചെലവഴിച്ചു. പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് സബ്കലക്ടറെ നോഡല്‍ ഓഫിസറായി നിയമിക്കുകയും പദ്ധതികളുടെ നിര്‍വഹണത്തിനും നിരീഷണത്തിനുമായി എം.പി, എല്‍.എല്‍.എ ജില്ലാ-ബ്ളോക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവരടങ്ങിയ സമിതി പ്രതിമാസം അവലോകനവും നടത്തിയിരുന്നു. എന്നിട്ടും പണം കൃഷിഭൂമിയിലത്തെിയില്ളെന്നാണ് വ്യക്തമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.