പ്രതിസന്ധി അയഞ്ഞില്ല; ജയിംസ് കമ്മിറ്റി യോഗം മാറ്റി
text_fieldsതിരുവനന്തപുരം: സര്‍ക്കാറും മാനേജ്മെന്‍റുകളും നിലപാടില്‍ ഉറച്ചുനിന്നതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിലെ പ്രതിസന്ധിക്ക് അയവ് വന്നില്ല. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരാനിരുന്ന ജയിംസ് കമ്മിറ്റി യോഗവും മാറ്റിവെച്ചു. നിയമ, ആരോഗ്യ സെക്രട്ടറിമാരുടെ തിരക്കുമൂലമാണ് യോഗം മാറ്റിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം. മാനേജ്മെന്‍റുകളുടെ അന്തിമ നിലപാട് അറിഞ്ഞശേഷം നടപടികളിലേക്ക് കടക്കാമെന്ന ധാരണയില്‍ യോഗം മാറ്റിയതെന്നാണ് കരുതുന്നത്.മാനേജ്മെന്‍റ് സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അലോട്ട്മെന്‍റ് നടത്തുന്നതിനെതിരെ വിവിധ കോളജ് മാനേജ്മെന്‍റുകള്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാല്‍, സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ളെന്നും തങ്ങളുടെ പ്രവേശാധികാരം കവരുന്ന ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് മാനേജ്മെന്‍റ് അസോസിയേഷന്‍ ആലുവയില്‍ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടത്. ഉത്തരവ് പിന്‍വലിച്ചാല്‍ 50 ശതമാനം സീറ്റിലെ പ്രവേശാധികാരം സര്‍ക്കാറിന് നല്‍കാമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഇല്ളെങ്കില്‍ സ്വന്തം നിലക്കുള്ള പ്രവേശ നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രസിഡന്‍റ് പി. കൃഷ്ണദാസ് പറഞ്ഞു. ക്രിസ്ത്യന്‍ മാനേജ്മെന്‍റ് അസോസിയേഷനും അടുത്ത ദിവസം കോടതിയെ സമീപിക്കാനിരിക്കുകയാണ്. മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചതിനാല്‍ കോടതി നിര്‍ദേശംകൂടി കണക്കിലെടുത്ത് തുടര്‍നടപടി ആലോചിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതുകൂടി കണക്കിലെടുത്താണ് പ്രവേശനടപടികള്‍ വൈകിപ്പിക്കുന്നത്. മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശപരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തുമെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.
ഇത് അംഗീകരിക്കാന്‍ മാനേജ്മെന്‍റുകള്‍ തയാറായാല്‍ ഫീസ് സംബന്ധിച്ച ചര്‍ച്ചക്ക് വിളിക്കാനാണ് ആലോചന. കോളജുകളുടെ നടത്തിപ്പ് ചെലവ് കണക്കാക്കി ഫീസ് നിരക്കില്‍ വര്‍ധനക്ക് ഒരുക്കവുമാണ്. ഇക്കാര്യത്തില്‍ സമവായത്തിലത്തൊനായില്ളെങ്കില്‍ ജയിംസ് കമ്മിറ്റിയെ ഇടപെടുവിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കമ്മിറ്റിയെക്കൊണ്ട് കോളജുകളുടെ വരവ് ചെലവ് വിലയിരുത്തി ഫീസ് നിശ്ചയിക്കുന്ന കാര്യമാണ് പരിഗണിക്കുക. അതേസമയം മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ ഏകീകൃത ഫീസ് വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടില്ല്ള. സംസ്ഥാന സര്‍ക്കാറിന്‍െറ പ്രവേശപരീക്ഷയിലെ റാങ്ക് പട്ടികയില്‍നിന്നാണ് മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശം. മാനേജ്മെന്‍റ് സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശ പരീക്ഷയിലെ (നീറ്റ്) റാങ്കുമാണ് അടിസ്ഥാനമാക്കുന്നത്. രണ്ടും മെറിറ്റ് ലിസ്റ്റായതിനാല്‍ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് ധാര്‍മികമല്ളെന്നതിനാലാണ് ഏകീകൃത ഫീസിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തത്. ഇത് അംഗീകരിച്ചാല്‍ താഴ്ന്ന വരുമാനക്കാരായ നിശ്ചിതശതമാനം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചേക്കും.
മാനേജ്മെന്‍റുകളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഡെന്‍റല്‍ സീറ്റുകളില്‍ ഈ മാതൃകയാണ് സ്വീകരിച്ചത്. എന്നാല്‍, ഏകീകൃത ഫീസ് നിരക്ക് കൂടിയെന്ന ആക്ഷേപവും സര്‍ക്കാറിന് കേള്‍ക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.