ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്നകറ്റാന്‍ എല്ലാ കാലത്തും ശ്രമം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇടതുപക്ഷത്തെ വിശ്വാസികളില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍ എന്ന പ്രചാരണമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുളയിലേ നുള്ളിക്കളയാന്‍ കൊതിച്ച ശത്രുക്കള്‍ നടത്തിയത്. അത്തരം പ്രചാരണങ്ങള്‍ തള്ളിയാണ് നാനാജാതി മതങ്ങളില്‍പെട്ടവരും ജാതി-മത പരിഗണനകളില്ലാത്തവരും ദൈവവിശ്വാസികളും അല്ലാത്തവരുമായ ജനങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നത്. ശബരിമലയിലെ തീര്‍ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഹായം നല്‍കുന്നതിലും ഒരേ മനസ്സോടെ തങ്ങള്‍ക്ക് മുഴുകാന്‍ കഴിയുന്നത്, മതത്തിന്‍െറയോ ജാതിയുടെയോ പരിമിതികള്‍ക്കപ്പുറം മനുഷ്യനെ കാണാന്‍ കഴിയുന്നതുകൊണ്ടാണെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
ഹാജിമാര്‍ക്കും കൂടെ വരുന്നവര്‍ക്കുമായി 1600 പേര്‍ക്ക് ഒരേ സമയം താമസിക്കാനുള്ള ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തത് ഏറെ സന്തോഷത്തോടെയാണ്. കേരളത്തില്‍നിന്ന് ഈ വര്‍ഷം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.