സ്വാശ്രയ കോളജുകളിലെ ഫീസ് ഏകീകരണത്തിനെതിരെ എസ്.എഫ്.െഎ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ മെഡിക്കൽ, ഡൻറൽ കോഴ്സുകൾക്ക് ഫീസ് ഏകീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സി.പി.എമ്മിെൻറ വിദ്യാർഥി സംഘടനയായ എസ്.എഫ്.െഎ രംഗത്ത്. ഫീസ് ഏകീകരണം അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.െഎ വ്യക്തമാക്കി. മെറിറ്റ് സീറ്റിൽ വരുന്ന കുട്ടികൾക്ക് സർക്കാർ ഫീസിൽ പഠിക്കാൻ സൗകര്യമൊരുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയെക്കാണുമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും എസ്.എഫ്.െഎ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം സീറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാർ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കൽ കോളജുകൾ ഹൈകോടതിയെ സമീപിച്ചു. മുഴുവൻ സീറ്റുകളിലും പ്രവേശം നടത്താനുള്ള സർക്കാർ തീരുമാനം ന്യൂനപക്ഷ അവകാശ ലംഘനമാണെന്നും സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്നുമാണ് മാനേജ്മെൻറുകളുടെ ആവശ്യം. ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.