ചപ്പാത്തിക്ക് പിന്നാലെ ജയിലുകളില്‍നിന്ന് പച്ചക്കറിയും
text_fieldsകോഴിക്കോട്: കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് ഊന്നല്‍നല്‍കുന്ന വിധത്തിലുള്ള സാമൂഹിക പരിപാടികളുടെ തുടര്‍ച്ചയായി തടവുകാര്‍ക്കിടയില്‍ കാര്‍ഷിക പദ്ധതി ഒരുക്കാന്‍ ജയില്‍ വകുപ്പ്. പാചകമുള്‍പ്പെടെ വിവിധ സ്വയംതൊഴില്‍ സംവിധാനങ്ങള്‍ക്ക് തടവുകാരെ പ്രാപ്തരാക്കുന്നതിനു പിന്നാലെയാണ് ശിക്ഷയനുഭവിക്കുന്ന കുറ്റവാളികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്താനുള്ള കൃഷിപാഠവുമായി ജയില്‍ വകുപ്പ് മുന്നോട്ടു വരുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍ നേരത്തേ തുടങ്ങിയ ജയില്‍ ചപ്പാത്തി വന്‍ വിജയമായിരുന്നു. നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള കാര്‍ഷിക പരിശീലനത്തിനായി ജയില്‍ അധികൃതര്‍ കൃഷി വകുപ്പിന്‍െറ സഹായം തേടിയിട്ടുണ്ട്. പൈലറ്റ് പദ്ധതിയായി കാര്‍ഷിക കോളജിന്‍െറ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് ആധുനിക കാര്‍ഷികോപകരണങ്ങളുടെ പ്രവര്‍ത്തനത്തിലുള്‍പ്പെടെ പരിശീലനം നല്‍കിയിരുന്നു.
ട്രാക്ടര്‍ പ്രവര്‍ത്തനം, കാടുവെട്ടു യന്ത്രത്തിന്‍െറ പ്രവര്‍ത്തനം, ജലസേചന പമ്പ്സെറ്റ് പ്രവര്‍ത്തനം തുടങ്ങി സാങ്കേതിക പരിജ്ഞാനത്തോടെയുള്ള കാര്‍ഷികവൃത്തിയാണ് പരിചയപ്പെടുത്തുന്നത്. തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിങ് കോളജിന്‍െറ സഹകരണത്തോടെയായിരുന്നു പ്രത്യേക പരിശീലനം. പരിപാടി തടവുകാര്‍ക്കിടയിലുണ്ടാക്കിയ മാറ്റത്തിന്‍െറ അടിസ്ഥാനത്തില്‍ ഇത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പില്‍ കൃഷിവകുപ്പിനെ സമീപിച്ചിട്ടുണ്ട്.
അത്യാധുനിക കാര്‍ഷിക ഉപകരണങ്ങള്‍ ജയിലിലത്തെിച്ച് സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ അവസരം നല്‍കിയാണ് പരിശീലനം നല്‍കുന്നത്. ആറു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു മണിക്കൂര്‍ വീതമാണ് പരിശീലനം. കാര്‍ഷിക കോളജിലെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ടി. അഹമ്മദ് കബീറിന്‍െറ നേതൃത്വത്തിലായിരുന്നു പരിശീലനം. അതേസമയം, പരിശീലനത്തിന് ജയില്‍വകുപ്പ് പ്രത്യേക ഫണ്ട് അനുവദിക്കാത്തത് പദ്ധതിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ജയിലധികൃതര്‍ക്കുണ്ട്. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമുള്‍പ്പെടെ ചെലവ് കാര്‍ഷിക കോളജാണ് വഹിച്ചത്. സെന്‍ട്രല്‍ ജയിലിലേക്ക് വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പിന്‍െറ അനുമതി ലഭിച്ചില്ളെങ്കില്‍ ജൈവപച്ചക്കറി ഉല്‍പാദനത്തിന് പ്രോത്സാഹനമാകുന്ന ഈ പരിപാടി മുടങ്ങിയേക്കും. ജയില്‍ മോചിതരാകുന്നവര്‍ക്ക് സ്വയംതൊഴില്‍ കണ്ടത്തൊന്‍ സഹായിക്കുക എന്നതിനു പറമെ കൃഷിയിലൂടെ ക്രിമിനല്‍ ചിന്താഗതി മാറ്റിയെടുക്കുക എന്ന മന$ശാസ്ത്രപരമായ സമീപനംകൂടി ഇതിനു പിന്നിലുണ്ടെന്ന് ഡി.ഐ.ജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.