സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട സംഘത്തിലെ മൂന്ന് മലയാളികള്‍ നാട്ടിലത്തെി
text_fieldsനെടുമ്പാശ്ശേരി: സൗദി അറേബ്യയിലെ ഓജ കമ്പനിയിലെ തൊഴില്‍ നഷ്ടപ്പെട്ട മലയാളി സംഘത്തിലെ മൂന്നുപേര്‍ നാട്ടിലത്തെി. കണ്ണൂര്‍ സ്വദേശികളായ ഷിജോ മാത്യു, പി.പി. ഷബീര്‍, മലപ്പുറം മേലാറ്റൂര്‍ സ്വദേശി മുഹമ്മദ് എന്നിവരാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലത്തെിയത്. സൗദി അധികൃതരാണ് ഇവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയത്. വഴിച്ചെലവിന്നോര്‍ക്ക 2000 രൂപ വീതം നല്‍കി. സൗദിയില്‍ നിരവധി മേഖലകളില്‍ കരാര്‍ ഏറ്റെടുത്തിരുന്ന ലബനാന്‍ ആസ്ഥാനമായ ഓജ കമ്പനി സൗദിയിലെ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെ വിഷമത്തിലാവുകയായിരുന്നു. ഓജക്ക് കീഴില്‍ വിവിധ ഏജന്‍സികളിലായി മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
ഏഴ് മാസത്തിലേറെയായി ശമ്പളം ലഭിക്കാത്തവരും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. സൗദി ഭരണകൂടത്തിന്‍െറ കാരുണ്യംകൊണ്ടാണ് ശമ്പളമില്ലാത്ത നാളുകളില്‍ ഭക്ഷണം ലഭിച്ചിരുന്നത്. കമ്പനി ആരെയും പിരിച്ചുവിട്ടിരുന്നില്ല. ശമ്പളം എന്ന് നല്‍കാനാകുമെന്ന് പറയാന്‍ കഴിയില്ളെന്നാണ് കമ്പനി അധികൃതര്‍ തൊഴിലാളികളെ അറിയിച്ചത്. എംബസി അധികൃതരെ സമീപിച്ചപ്പോള്‍ ശമ്പള കുടിശ്ശിക കിട്ടുമ്പോള്‍ അറിയിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടിലത്തെിയ തൊഴിലാളികള്‍ പറഞ്ഞു. ഓജയുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് പകരം മറ്റേതെങ്കിലും കമ്പനിയുടെ വിസ തേടുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയുള്ളതിനാല്‍ പല കമ്പനികള്‍ക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അതിനാലാണ് മറ്റുകമ്പനികളുടെ വിസ തേടാതെ തല്‍ക്കാലം നാട്ടിലേക്ക് തിരിച്ചതെന്ന് ഇവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.