പഠനം കഴിഞ്ഞു; സൗദി പൗരന്മാര്‍ നാട്ടിലേക്ക്
text_fieldsകോട്ടക്കല്‍: തൊഴില്‍ നഷ്ടമായി പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് തിരിക്കുമ്പോള്‍, മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യാപരിശീലനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കുകയാണ് സൗദി പൗരന്മാരായ സഹോദരങ്ങള്‍. സൗദിയിലെ ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷന്‍ ട്രെയ്നിങ് കോര്‍പറേഷന്‍ (ടി.വി.ടി.സി) എന്ന സര്‍ക്കാര്‍ സ്ഥാപന ഉടമ ഖുലൈഫ് അബ്ദുല്ല അലി (36), സഹോദരന്‍ ഖുലൈഫ് അഹമ്മദ് അലി (19) എന്നിവരാണ് പരിശീലനത്തിനത്തെിയത്. സ്വദേശിവത്കരണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ 25നാണ് ഇവര്‍ കോട്ടക്കലിലത്തെിയത്. മൊബൈല്‍ ടെക്നിക്, ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ എന്നിവയില്‍ രണ്ട് മാസമായിരുന്നു പരിശീലനം.
നിരവധി സ്ഥാപനങ്ങളുടെ ഉടമയായ അബ്ദുല്ല അലി ബിരുദധാരിയാണ്. ഇലക്ട്രോണിക് എന്‍ജിനീയര്‍ കൂടിയായ ഇദ്ദേഹം സ്വന്തം സ്ഥാപനത്തില്‍ സ്വദേശികളായ യുവാക്കള്‍ക്ക് പരിശീലനം നല്‍കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ബ്രിട്കോ ആന്‍ഡ് ബ്രിഡ്കോയിലത്തെിയത്. സഹോദരന്‍ അഹമ്മദ് അലിക്ക് അറബി മാത്രമേ വശമുള്ളൂ. സൗദിയില്‍ മൊബൈല്‍ ഫോണ്‍ പരിശീലകനായിരുന്ന സെയ്തലവിയുടെ സഹായത്തോടെയായിരുന്നു പഠനം. ഇംഗ്ളീഷില്‍ മുഹമ്മദ് അനീസായിരുന്നു ക്ളാസ് എടുത്തത്. പരപ്പനങ്ങാടി പാലത്തിങ്കല്‍ സ്വദേശി നവാസ് ഷരീഫിന്‍െറ വീട്ടിലായിരുന്നു താമസം.
സൗദിയില്‍ 30 ശതമാനം പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് ഇവര്‍ പറയുന്നു. അപ്രകാരമെങ്കില്‍ ജിദ്ദയില്‍ ബ്രിഡ്കോയുടെ കീഴിലുള്ള സെന്‍ററില്‍ പരിശീലനം നല്‍കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.