അനധികൃതമായി കൈവശംവെച്ച 20,362 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
text_fieldsകൊല്ലം: തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ തോട്ടംമേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ കമ്പനികളില്‍ നിന്ന് 20,362 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി ഭൂമി ഒഴിയണമെന്ന് കാട്ടി കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി. നെടുമങ്ങാട് താലൂക്കിലെ ബ്രൈമൂര്‍ എസ്റ്റേറ്റ്, ഇടുക്കി പീരുമേട്, പെരിയാര്‍ വില്ളേജുകളിലായി ഭൂമി കൈവശം വെക്കുന്ന റാം ബഹദൂര്‍ ഠാകൂര്‍ കമ്പനി, പെരുവന്താനം വില്ളേജിലെ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി, ഇവരുടെ സഹോദരസ്ഥാപനമായ ഉപ്പുതറ വില്ളേജിലെ പീരുമേട് ടീ കമ്പനി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ബ്രൈമൂര്‍ എസ്റ്റേറ്റ് 765.06 ഏക്കര്‍, റാം ബഹദൂര്‍ ഠാകൂര്‍ കമ്പനി 9265.34 ഏക്കര്‍, ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി 7373.67ഏക്കര്‍, പീരുമേട് ടീ കമ്പനി 2958.09 ഏക്കര്‍ എന്നിങ്ങനെയാണ് അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നത്.
തോട്ടം മേഖലയില്‍ കമ്പനികള്‍ അനധികൃതമായി ഭൂമി കൈവശംവെക്കുന്നത് ഏറ്റെടുക്കാന്‍ നിയോഗിച്ച സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യമാണ് നോട്ടീസ് നല്‍കിയത്. ഭൂമി കൈവശംവെക്കുന്നതിന് ഇവര്‍ കാട്ടിയ ആധാരങ്ങള്‍ പരിശോധിച്ചതില്‍ അവയൊന്നും നിയമപ്രാബല്യമുള്ളവയല്ളെന്ന് കണ്ടത്തെിയിരുന്നു. ഇതില്‍ ചിലര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് വ്യാജ രേഖ ചമച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്.
അതിന് ക്രിമിനല്‍ കേസുകള്‍ ഫയല്‍ചെയ്തിട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലായി വിവിധ കമ്പനികള്‍ 87,000 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വെക്കുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവയില്‍ പ്രാഥമികപരിശോധന കഴിഞ്ഞവക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്. പ്രാഥമികപരിശോധനക്കായി നോട്ടീസ് നല്‍കിയവയുടെ പട്ടികയില്‍ ഹോപ്പ്ളാന്‍േറഷന്‍സ്, കരുണ എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ് എന്നിവയുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ കൈവശമായിരുന്നതും സ്വാതന്ത്ര്യ ശേഷം ബ്രിട്ടീഷ് കമ്പനികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കൈമാറിയെന്ന് അവകാശപ്പെടുന്നതുമായ കമ്പനികളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനി തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലായി കൈവശംവെച്ചിരുന്ന 38,170 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നേരത്തേ ഉത്തരവിറക്കിയിരുന്നു. അതിനെതിരെ കമ്പനി ഹൈകോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് ശരിവെച്ചു. കേസില്‍ അന്തിമവിധി പറയുന്നതിന് ഡിവിഷന്‍ ബെഞ്ചിലേക്ക് കൈമാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.