ദേവസ്വംബോര്‍ഡ് മതപാഠശാലകള്‍ ആരംഭിക്കണം –ബി.ജെ.പി
text_fieldsതിരുവനന്തപുരം: ദേവസ്വംബോര്‍ഡിന്‍െറ എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ ആരംഭിക്കണമെന്ന് ബി.ജെ.പി. മുടങ്ങിക്കിടക്കുന്ന മതപ്രഭാഷണങ്ങള്‍ പുനരാരംഭിക്കണമെന്നും പാര്‍ട്ടി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എസ്.ബി.ടി- എസ്.ബി.ഐ ലയനം നല്ലതാണെന്നാണ് ബി.ജെ.പിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസമൂഹത്തിന്‍െറ ഏകീകരണവും മതപാഠശാലകള്‍ ആരംഭിക്കുകയുമാണ് ദേവസ്വംബോര്‍ഡിന്‍െറ ലക്ഷ്യം.
മന്നത്ത് പത്മനാഭന്‍ പ്രസിഡന്‍റായിരുന്നപ്പോള്‍ ഇതിന് പദ്ധതി തയാറാക്കിയിരുന്നു. ശബരിമല സീസണിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദങ്ങള്‍ ആരംഭിക്കുന്നതിനുപിന്നില്‍ ഗൂഢലക്ഷ്യമാണുള്ളത്.
സ്ത്രീകള്‍ ഇപ്പോഴും ചില പ്രത്യേകദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല.ശബരിമലയില്‍ സ്ത്രീകളെ നിരോധിച്ചിട്ടില്ല. ചില പ്രായത്തിലുള്ള സ്ത്രീകള്‍ പോകാന്‍ പാടില്ളെന്ന് മാത്രമേയുള്ളൂ. ആറന്മുള വിമാനത്താവളപദ്ധതിയുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരനെതിരെ ആരോപണം ഉന്നയിച്ച എ.ജി. ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുമുതല്‍ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തുന്നയാളാണ്. വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.