ആഡംബര കാറുകളുടെ എംബ്ളം മോഷണം; പിന്നില്‍ കുട്ടിക്കള്ളന്മാര്‍
text_fieldsകോഴിക്കോട്: ആഡംബര കാറുകളുടെ എംബ്ളം മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാര്‍ പെരുകുന്നു. നഗരത്തിന്‍െറ വിവിധ കോണുകളില്‍നിന്നായി നൂറോളം ആഡംബര കാറുകളുടെ എംബ്ളം നഷ്ടമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഉയര്‍ന്ന വിലക്ക് വില്‍പന നടത്താമെന്ന പ്രചാരണത്തില്‍പെട്ട് ബെന്‍സ്, ബി.എം.ഡബ്ള്യു, ജാഗ്വാര്‍ തുടങ്ങിയ ആഡംബര കാറുകളുടെ ചിഹ്നങ്ങളാണ് വ്യാപകമായി മോഷ്ടിച്ചത്. വിവിധ സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
മെഡിക്കല്‍ കോളജ്, ചേവായൂര്‍ പൊലീസ് ഇതുസംബന്ധിച്ച രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20ഓളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറോളം വിദ്യാര്‍ഥികള്‍ ഇത്തരം മോഷണം നടത്തിയതായും ് കണ്ടത്തെി.പുതിയപാലത്ത് മൂന്ന് ബെന്‍സ് കാറുകളില്‍നിന്ന് എംബ്ളം കളവുപോയതോടെയാണ് പൊലീസില്‍ പരാതിയത്തെിയത്. അന്വേഷണത്തില്‍ ബീച്ച്, ഷോപ്പിങ് മാള്‍, തിയറ്റര്‍, പാര്‍ക്കിങ് മൈതാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാറുകളില്‍നിന്ന് വ്യാപക മോഷണം നടന്നതായി മനസ്സിലാക്കി. മലാപ്പറമ്പ് ഗിരിനഗര്‍ കോളനിയില്‍നിന്നും സമാനമായ മോഷണം റിപ്പോര്‍ട്ട് ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസും കേസെടുത്തു. കഴിഞ്ഞ ദിവസം കോട്ടൂളിയിലും മറ്റൊരു മോഷണം നടന്നു. പല മോഷ്ടാക്കളുടെയും ദൃശ്യം സി.സി. കാമറകളിലും പതിഞ്ഞിട്ടുണ്ട്.40,000 മുതല്‍ 60,000 രൂപ വരെ വിലയുള്ളതാണ് ഇത്തരം എംബ്ളങ്ങള്‍. സ്വര്‍ണത്തേക്കാള്‍ വിലയുള്ള ലോഹംകൊണ്ടാണ് ഇവ നിര്‍മിച്ചതെന്നും ഇരട്ടി വില ലഭിക്കുമെന്നുമുള്ള പ്രചാരണത്തില്‍പെട്ടാണ് കുട്ടികള്‍ മോഷണത്തിനിറങ്ങിയത്.
നിരവധി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ സംശയിക്കുന്നുണ്ട്. മോഷ്ടിച്ചവര്‍ക്കൊന്നും ഇതുവരെ ഇവ വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ പൊലീസ് അവരുടെ വീടുകളില്‍ റെയ്ഡ് നടത്താനുള്ള ഒരുക്കത്തിലാണ്. മോഷ്ടാക്കള്‍ വിദ്യാര്‍ഥികളായതിനാല്‍ വീടുകള്‍ കയറി പരിശോധിക്കുന്നതിനുള്ള പ്രയാസവും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ആഡംബര കാറുകളില്‍നിന്ന് പൊട്ടിച്ചെടുക്കുന്ന ചിഹ്നങ്ങള്‍ പിന്നീട് അതേ കാറിലോ മറ്റൊന്നിലോ ഘടിപ്പിക്കാനാകില്ല എന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. പുനരുപയോഗിക്കാന്‍ സാധിക്കാത്ത ഈ ചിഹ്നം വ്യാപകമായി മോഷ്ടിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം വ്യക്തമായിട്ടില്ല. വെള്ളിമൂങ്ങയുടെ പേരിലുള്ള പ്രചാരണത്തിന് സമാനമായ രീതിയിലാണ് ഇതെന്നും സംശയിക്കുന്നുണ്ട്.നോര്‍ത് അസി. കമീഷണര്‍ പൃഥ്വിരാജ്, നടക്കാവ് സി.ഐ ടി.കെ. അഷ്റഫ്, മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്‍, ചേവായൂര്‍ എസ്.ഐ യു.കെ. ഷാജഹാന്‍, നോര്‍ത് ഷാഡോ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇ. മനോജ്, ബാബു, മുഹമ്മദ് ഷാഫി, രണ്‍ധീര്‍, അബ്ദുറഹ്മാന്‍, സജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനില്‍, ആഷിഖ് റഹ്മാന്‍, പ്രമോദ്, അഖിലേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.