കൈക്കൂലി കേസില്‍ എന്‍ജിനീയര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവ്
text_fieldsകോഴിക്കോട്: കൈക്കൂലി കേസില്‍ എന്‍ജിനീയര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവ് ശിക്ഷ. നിര്‍മാണ പ്രവൃത്തിയുടെ ബില്‍ പാസാക്കുന്നതിന് ആയിരം രൂപ കൈക്കൂലി വാങ്ങിയ എന്‍ജിനീയറെയാണ് ശിക്ഷിച്ചത്. ചേളന്നൂര്‍ ബ്ളോക് പഞ്ചായത്തിലെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറായിരുന്ന തിരുവനന്തപുരം കാഞ്ഞിരപ്പാറ ‘സംഗമ’ത്തില്‍ കെ. കണ്ണപ്പ (63)നെയാണ് കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശ് ശിക്ഷിച്ചത്. അഴിമതി നിരോധ നിയമം സെക്ഷന്‍ ഏഴ് പ്രകാരം ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും സെക്ഷന്‍ 13 (1 ഡി) പ്രകാരം രണ്ടുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ളെങ്കില്‍ മൂന്നുമാസം വീതം അധികമായി കഠിനതടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2005 മാര്‍ച്ച് 31ന് കോഴിക്കോട് നളന്ദ ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം. ഹോട്ടലിന്‍െറ 201ാം നമ്പര്‍ മുറിയില്‍ കൈക്കൂലിപ്പണം വാങ്ങിയ ഉടനെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
സി.പി.എം കക്കോടി മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഗോകുല്‍ദാസില്‍നിന്നാണ് കൈക്കൂലി വാങ്ങിയത്. കക്കോടി പഞ്ചായത്ത് അത്താഴക്കുന്ന് സാമൂഹിക ജലസേചന പദ്ധതിയുടെ ഫൈനല്‍ ബില്ല് പാസാക്കുന്നതിനാണ് ആയിരം രൂപ കൈക്കൂലി ചോദിച്ചുവാങ്ങിയത്. അന്ന് വിജിലന്‍സ് ഡിവൈ.എസ്.പിയായിരുന്ന സി.എം. പ്രദീപ്കുമാറും സംഘവും കണ്ണപ്പന്‍ ഉടുത്തിരുന്ന മുണ്ടിന്‍െറ അരക്കെട്ടില്‍നിന്നാണ് ഫിനോഫ്ത്തലിന്‍ വിതറിയിരുന്ന പണം പിടികൂടിയത്. 2007 ജൂലൈ 31ന് വിജിലന്‍സ് ഡിവൈ.എസ്.പി ടി.ആര്‍. രാജ്മോഹന്‍ നായരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്‍െറ വിചാരണവേളയില്‍ പരാതിക്കാരനായ ഗോകുല്‍ദാസും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ ഒമ്പത് സാക്ഷികള്‍ കൂറുമാറിയിരുന്നു. ആകെ 21 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ഒ. ശശി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.