തെരുവുനായ: കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍െറ നിര്‍ദേശം മന്ത്രിസഭ തള്ളി
text_fieldsതിരുവനനന്തപുരം: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍െറ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ളെന്ന് മന്ത്രിസഭാതീരുമാനം. സുപ്രീംകോടതിവിധിയില്‍തന്നെ മനുഷ്യജീവന് ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൃഗസംരക്ഷണ ബോര്‍ഡിന്‍െറ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയില്ല. ആക്രമണകാരികളായ തെരുവുനായ്ക്കള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും വന്ധ്യംകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
വളര്‍ത്തുനായ്ക്കള്‍ക്ക് രജിസ്ട്രേഷന്‍ അടക്കം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോകാനും മന്ത്രിസഭ തീരുമാനിച്ചു.
ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നത് സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നായിരുന്നു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് കഴിഞ്ഞദിവസം നല്‍കിയ കത്തില്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചത്.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച സില്‍വമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച നെയ്യാറ്റിന്‍കര പുല്ലുവിള ചെമ്പകരാമന്‍തുറ സ്വദേശിനി സില്‍വമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇവരുടെ രണ്ട് മക്കള്‍ക്കും രണ്ടര ലക്ഷംവീതം നല്‍കും.
നെയ്യാറ്റിന്‍കരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുല്ലുവിള വടക്കേതോട്ടം പുരയിടത്തില്‍ ഡെയ്സിക്ക് 50,000 രൂപ ചികിത്സാസഹായവും നല്‍കും. ഇവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. ഇതിനായി തിരുവനന്തപുരം കലക്ടറെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.