വിദ്യാർഥികളടക്കം ആറു പേർക്ക് തെരുവുനായുടെ ആക്രമണം
text_fieldsതൃശൂർ: തൃശൂരിൽ വിദ്യാർഥികൾ അടക്കം ആറു പേർക്ക് നേരെ തെരുവുനായുടെ ആക്രമണം. കുരിയാപ്പള്ളി ബിജുവിന്‍റെ മകൻ ജെഫിൻ, അരിക്കപറമ്പിൽ സജിയുടെ മകൻ ആയുസ് (5), അതുൽ, അന്ന (10), ഗൗരി (53), പി.സി തോമസ് (57) എന്നിവർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച വൈകീട്ട് സ്കൂൾവിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു തെരുവുനായുടെ ആക്രമണം. മാള പൊയ്യയിൽ കൃഷ്ണൻകൊട്ട പാലത്തിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നാം ക്ലാസ് വിദ്യാർഥി ആയുസിനാണ് ഗുരുതര പരിക്കേറ്റത്. ആയുസിന്‍റെ മുഖത്തു നിന്ന് മാംസം ഇളകി പോയിട്ടുണ്ട്. കുട്ടികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.