വിനോദ്കുമാര്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം
text_fieldsമഞ്ചേരി: വളാഞ്ചേരിയിലെ വ്യാപാരിയായിരുന്ന എറണാകുളം എളംകുളം വൃന്ദാവന്‍ കോളനിയിലെ വിനോദ്കുമാറിനെ (54) ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. എറണാകുളം എളംകുളം വെട്ടിച്ചിറ വൃന്ദാവന്‍ കോളനിയില്‍ ‘സുശൈല’ത്തില്‍ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് എന്ന ജ്യോതി, ഇവരുടെ സുഹൃത്ത് എടപ്പള്ളി എളമക്കര ബി.ടി.എസ് മാമംഗലം ക്രോസ് റോഡില്‍ ‘പ്ലവര്‍ എന്‍ഗ്ലൈവി’ല്‍ നമ്പത്ത് വീട്ടില്‍ മുഹമ്മദ് യൂസുഫ് എന്ന സാജിദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ പ്രതികള്‍ക്ക് 42,500 രൂപ പിഴയും മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എം.ആര്‍. അനിത വിധിച്ചിട്ടുണ്ട്.
2015 ഒക്ടോബര്‍ എട്ടിനാണ് വളാഞ്ചരേിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വിനോദ്കുമാര്‍ കൊല്ലപ്പെട്ടത്. വിനോദ്കുമാര്‍ മറ്റൊരു വിവാഹം കഴിച്ചത് ജ്യോതി അറിഞ്ഞതോടെ തുടങ്ങിയ ഭിന്നതയാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്ക കാരണം വിനോദിനെ കൊലപ്പെടുത്താന്‍ ജ്യോതി അഞ്ചു ലക്ഷം രൂപ നല്‍കി കുടുംബ സുഹൃത്തായ യൂസുഫിനെ ഏല്‍പ്പിച്ചന്നൊണ് കേസ്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കുറ്റകൃത്യത്തില്‍ ഒത്തൊരുമിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കുറ്റക്കാരെന്ന് കണ്ടത്തെിയത്. ക്രിസ്തുമത വിശ്വാസിയും ഇറ്റലിയില്‍ നഴ്സുമായിരുന്ന ജസീന്ത പിന്നീട് ജ്യോതിയെന്ന പേര് സ്വീകരിച്ച് വിനോദ് കുമാറിനെ വിവാഹം കഴിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.