കേരളത്തിലെ പുതിയ ഭരണകൂടം ശുഭപ്രതീക്ഷ നല്‍കുന്നു –സക്കറിയ
text_fieldsകാഞ്ഞങ്ങാട്: ജാതി, മത ചിന്തകള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായി കേരള സമൂഹത്തെ ചിന്തിക്കാന്‍ പ്രാപ്തരാക്കിയത് കെ. മാധവനെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികളാണെന്ന് സാഹിത്യകാരന്‍ സക്കറിയ പറഞ്ഞു. കേരളത്തിലെ പുതിയ ഭരണകൂടം ഈ ദിശയില്‍ ശുഭ പ്രതീക്ഷ നല്‍കുന്നതാണ്. കെ. മാധവന്‍െറ 102ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നെല്ലിക്കാട്ടെ വസതിയില്‍ നടന്ന ചടങ്ങില്‍ കെ. മാധവന്‍െറ ആത്മകഥയുടെ അഞ്ചാം പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ഭരണകൂടം വന്നിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. ആ നല്ല കാലത്തിന് ആരംഭം കുറിക്കാന്‍ ത്യാഗം അനുഭവിച്ച നേതാക്കളില്‍ ഒരാളാണ് മാധവേട്ടന്‍.
അധികാരമോ പദവികളോ സങ്കല്‍പിക്കാതെ നാടിന്‍െറ മോചനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് അദ്ദേഹം. വര്‍ഗീയതക്കെതിരെ മതേതര ശക്തികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് കെ. മാധവന്‍ 1982ല്‍ വരാണസി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. അക്കാലത്ത് അത് അവഗണിക്കപ്പെടുകയായിരുന്നു. രാജ്യത്ത് മതവര്‍ഗീയ ശക്തികള്‍ വ്യാഘ്രങ്ങളെപ്പോലെ വേരൂന്നി മസ്തിഷ്കങ്ങള്‍ കാര്‍ന്ന് തിന്നുന്ന ഇക്കാലത്ത് ആ പ്രമേയം ഏറെ പ്രസക്തമാകുന്നുവെന്ന് സക്കറിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.