കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പത്തുകോടിയുടെ വിവരശേഖരണ പദ്ധതി
text_fieldsതൊടുപുഴ: സംസ്ഥാനത്ത് ഓരോ പ്രദേശത്തും വിവിധതരം വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും കണ്ടത്തൊന്‍ സാമൂഹികനീതി വകുപ്പ് സമഗ്ര സര്‍വേക്ക് ഒരുങ്ങുന്നു. പത്തുകോടി രൂപയോളം ചെലവ് വരുന്ന പദ്ധതി അങ്കണവാടി വര്‍ക്കര്‍മാര്‍, അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് നടപ്പാക്കുക. വള്‍നറബിലിറ്റി മാപ്പിങ് എന്നറിയപ്പെടുന്ന കണക്കെടുപ്പ് കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ട് കണക്കെടുപ്പിന് സാമൂഹികനീതി വകുപ്പ് പദ്ധതി തയാറാക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ചാണ് പദ്ധതിക്ക് തുക അനുവദിക്കുന്നത്. സര്‍വേ നടത്തുന്നതിന് ബിരുദധാരികളെ തെരഞ്ഞെടുക്കും. ഇവര്‍ വീടുകള്‍ കയറിയിറങ്ങി പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ കണ്ടത്തെി ജീവിതസാഹചര്യങ്ങള്‍ പഠിക്കും. സംസ്ഥാനത്ത് നിലവില്‍ ഇത്തരം കുട്ടികളെ സംബന്ധിച്ച ഒരു കണക്കും സാമൂഹികനീതി വകുപ്പിന്‍െറ പക്കലില്ല. അനാഥരായ കുട്ടികള്‍, സംരക്ഷണം വേണ്ടവര്‍ എന്നിവരുടെ വിവരങ്ങളും സര്‍വേയിലൂടെ ശേഖരിക്കും.
ഏഴുമാസത്തിനിടെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 945 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഏറെ വൈകിയാണ് പുറത്തറിയുന്നത്. എന്നാല്‍, ഇത്തരം കുട്ടികളെ സര്‍വേയിലൂടെ കണ്ടത്തെിയാല്‍ ഇവരെ ചൈല്‍ഡ് ലൈനുകള്‍ക്ക് പ്രത്യേകം നിരീക്ഷിക്കാന്‍ കഴിയുമെന്ന് വിവരശേഖരണത്തിന്‍െറ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ സാമൂഹികനീതി വകുപ്പ് പല പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും പൂര്‍ണ വിജയത്തിലത്തെിയില്ല. ഈ സാഹചര്യത്തിലാണ് വിവരശേഖരണം. ഇതോടൊപ്പം അനാഥാലയങ്ങളിലുള്ള കുട്ടികളുടെ വിവരം ശേഖരിക്കാനും കാണാതായ കുട്ടികളെ കണ്ടത്തൊനുമുള്ള ഓപറേഷന്‍ വാത്സല്യ, സ്കൂളുകളില്‍ നടപ്പാക്കുന്ന അവര്‍ റെസ്പോണ്‍സബിലിറ്റി ടു ചില്‍ഡ്രന്‍, വെക്കേഷന്‍ കെയര്‍ എന്നീ പദ്ധതികളും സാമൂഹികനീതി വകുപ്പിന് കീഴില്‍ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.