സങ്കടക്കടല്‍ ഉള്ളിലൊതുക്കി അബൂട്ടി മുഖ്യമന്ത്രിയെ കണ്ടു
text_fieldsകൊച്ചി: കടലോളം സങ്കടം ഉള്ളിലൊതുക്കി അബൂട്ടി സംസ്ഥാന ഭരണാധികാരിയുടെ മുന്നില്‍ നിന്നു; മകളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടത്തെണമെന്ന് ആവശ്യപ്പെട്ട്. എല്ലാം ശരിയാക്കാം എന്ന പതിവ് മറുപടിക്ക് തണുപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല ആ മനസ്സിലെ തീ. കഴിഞ്ഞ 41 നാളായി ഉള്ളില്‍ നീറിപ്പിടിക്കുന്ന വേദന ഇനി ജീവിതാവസാനംവരെ തുടരുമെന്ന തീരാദു$ഖവുമായി അബൂട്ടിയും കൂടെവന്ന ബന്ധുക്കളായ ഹാഷിം, അബൂട്ടി മാഷ് എന്നിവരും മുഖ്യമന്ത്രി പിണറായി വിജയന്‍െറ മുന്നില്‍നിന്ന് നിരാശരായി മടങ്ങി.
ജൂലൈ 18ന് കുത്തിവെപ്പിനത്തെുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ കുഴഞ്ഞുവീണ് മരിച്ച ഷംനയുടെ പിതാവാണ് കണ്ണൂര്‍ ശിവപുരം മട്ടന്നൂര്‍ പടുവാറ ഐഷ മന്‍സിലില്‍ അബൂട്ടി. പ്രാഥമിക വിദ്യാഭ്യാസം മസ്കത്തില്‍ പൂര്‍ത്തിയാക്കിയ ഷംന നാട്ടിലത്തെി പഠനം തുടര്‍ന്നനപ്പോഴും മികച്ച മാര്‍ക്കുനേടിയാണ് ഓരോ ക്ളാസും കടന്നത്.
ജൂലൈ 17ന് വൈകുന്നേരത്തോടെയാണ് പനിയത്തെുടര്‍ന്ന് ഷംനയെ കോളജ് ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ പരിശോധിച്ച് മരുന്നുനല്‍കി മടക്കിയയച്ചു. 18ന് ഉച്ചയോടെ ഷംന വീണ്ടും ആശുപത്രിയിലത്തെി. കുത്തിവെപ്പ് എടുത്തയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. കുത്തിവെപ്പ് എടുത്ത വാര്‍ഡില്‍ അടിയന്തര ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.
മകളുടെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ശിക്ഷാനടപടി സ്്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അബൂട്ടി നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ആരോഗ്യമന്ത്രിയെ കണ്ടും പരാതി നല്‍കി. ഇതുകൊണ്ടൊന്നും ഫലമില്ലാതായപ്പോഴാണ് ശനിയാഴ്ച മുഖ്യമന്ത്രിയെ പത്തടിപ്പാലത്തെ ഗെസ്റ്റ് ഹൗസില്‍ സന്ദര്‍ശിച്ച് വീണ്ടും സങ്കടം അറിയിച്ചത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.