ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും –കോടിയേരി
text_fieldsകോഴിക്കോട്: ബാര്‍ കോഴ കേസില്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബാര്‍ കോഴയിലെ എല്ലാ വശങ്ങളും പുറത്തുവരണമെന്നും തുടരന്വേഷണം വിജിലന്‍സ് എസ്.പി. സുകേശന് തന്നെ നടത്തണമെന്ന നിര്‍ബന്ധം പാര്ട്ടിക്കില്ളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടി സ്വാഗതാര്‍ഹമാണ്. കേസ് അന്വേഷിച്ച സുകേശന്, കേസില്‍ വിശദ അന്വേഷണം നടത്തണമെന്നും കെ.എം. മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നുമുള്ള റിപ്പോര്‍ട്ടാണ് ആദ്യം നല്‍കിയത്. പിന്നീട് സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങി തുടര്‍നടപടി വേണ്ടെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നുമായി അദ്ദേഹത്തിന്‍െറ അടുത്ത റിപ്പോര്‍ട്ട്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നത് ഗുരുതരമായ ആക്ഷേപമാണ്. ഈ കാര്യം അതീവ ഗൗരവമായി പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.