തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ധനസഹായം
text_fieldsകോഴിക്കോട്: ഗള്‍ഫില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചത്തെുന്നവര്‍ക്ക് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ വായ്പാ ധനസഹായം നല്‍കും.നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും സ്വദേശിവത്കരണവും കാരണം തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍നിന്നും, പൊതുമാപ്പുകാരണം ഖത്തറില്‍നിന്നും തിരിച്ചത്തെുന്നവര്‍ക്കും സ്വയംതൊഴില്‍ വായ്പയാണ് നല്‍കുക. മൂന്നു ശതമാനം പലിശ നിരക്കില്‍ മൂന്നു ലക്ഷം രൂപ വരെയാണ് ധനസഹായം. തൊഴില്‍ നഷ്ടപ്പെട്ട് 2016 ജൂണ്‍ ഒന്നിനുശേഷം തിരിച്ചത്തെിയവര്‍ക്കാണ് ആനുകൂല്യം. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന വിഭാഗങ്ങള്‍ക്കാണ് സഹായം. കുടുംബ വാര്‍ഷിക വരുമാനപരിധി ആറു ലക്ഷം രൂപയാണ്.
അതോടൊപ്പം സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മറ്റുള്ളവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. വരുമാനപരിധി ഗ്രാമങ്ങളില്‍ 81,000 രൂപക്കും നഗരങ്ങളില്‍ 1,03,000 രൂപക്കും താഴെയായിരിക്കണം. പലിശ നിരക്ക് ആറ് ശതമാനമായിരിക്കും.
പ്രായപരിധി 56 വയസ്സിന് താഴെയാണ്. വയനാട്-കോഴിക്കോട് ജില്ലകളിലുള്ളവര്‍ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഹെഡ് ഓഫിസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിങ്, ചക്കോരത്തുകുളം, പി.ഒ. വെസ്റ്റ്ഹില്‍, കോഴിക്കോട് -673005 (ഫോണ്‍: 0495 2769366) എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ ഫോറങ്ങള്‍ കോര്‍പറേഷന്‍െറ വെബ്സൈറ്റില്‍ www.ksmdfc.org നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വരുമാനം, ജാതി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 20നകം സമര്‍പ്പിക്കേണ്ടതാണെന്ന് ചെയര്‍മാന്‍ പ്രഫ. എ.പി. അബ്ദുല്‍വഹാബും മാനേജിങ ്ഡയറക്ടര്‍ മുഹമ്മദ് ഹനീഫ പെരിഞ്ചീരിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.