വഴിമുടക്കിയായി അപകടം: ഉദ്യോഗാര്‍ഥികള്‍ കണ്ണീരോടെ മടങ്ങി
text_fieldsകൊച്ചി: ട്രെയില്‍ ഗതാഗതം സ്തംഭിച്ചതോടെ ദുരിതത്തിലായവരില്‍ കേരളത്തില്‍ പരീക്ഷ എഴുതാനത്തെിയ ഇതരസംസ്ഥാന ഉദ്യോഗാര്‍ഥികളും. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്‍ററില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഞായറാഴ്ച വൈകീട്ട് 3.30ന് നിശ്ചയിച്ചിരുന്ന എഴുത്തുപരീക്ഷക്ക് വന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അപകടത്തത്തെുടര്‍ന്ന് അവസരം നഷ്ടമായ സങ്കടവുമായി മടങ്ങേണ്ടി വന്നു.
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് കറുകുറ്റിയില്‍ പാളം തെറ്റുമ്പോള്‍ ഇവരില്‍ പലരും എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന ചെന്നൈ -തിരുവനന്തപുരം ട്രെയിനില്‍ ഉണ്ടായിരുന്നു. അപകടത്തത്തെുടര്‍ന്ന് ഇരുവശത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചതോടെ ഇവര്‍ പെരുവഴിയിലായി. ഞായറാഴ്ച മൂന്നിന് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിബന്ധനയുള്ളതിനാല്‍ ബസില്‍ കയറി ചിലര്‍ എറണാകുളം വഴി തിരുവനന്തപുരത്തത്തൊന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പലരും എറണാകുളം വരെ എത്തിയെങ്കിലും അവസരം നഷ്ടമാകുമെന്ന് ഉറപ്പുള്ളതിനാല്‍ തിരികെ മടങ്ങി.
ചെന്നൈ വഴി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടുവെങ്കിലും ഒറ്റപ്പാലത്തത്തെിയപ്പോഴായിരുന്നു അപകടത്തത്തെുടര്‍ന്ന് യാത്രമുടങ്ങിയതെന്ന് ഉദ്യോഗാര്‍ഥികളിലൊരാളായ ആന്ധ്രയിലെ തിരുപ്പതി സ്വദേശി ഉദയകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പുലര്‍ച്ചെ 5.15ന് ഒറ്റപ്പാലത്തത്തെിയപ്പോഴാണ് ട്രെയിന്‍ യാത്ര റദ്ദാക്കിയത്. തുടര്‍ന്ന് ബസില്‍ തൃശൂരിലും പിന്നീട് എറണാകുളത്തും എത്തിയെങ്കിലും രാവിലെ 11 കഴിഞ്ഞതിനാല്‍ തിരികെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
രാവിലെ 11.45ന് തിരുവനന്തപുരത്തെത്തേണ്ട ഇതേ ട്രെയിനില്‍ മാത്രം ഐ.എസ്.ആര്‍.ഒയില്‍ ഉദ്യോഗം പ്രതീക്ഷിച്ചത്തെിയ 30ഓളം പേരുണ്ടായിരുന്നു. എല്ലാവരും സ്വന്തം നിലയില്‍ തിരുവനന്തപുരത്തത്തൊനുള്ള ശ്രമത്തിലായിരുന്നുവെന്നും ഉദയകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.