ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും
text_fieldsതിരുവനന്തപുരം: മൂന്നുദിവസത്തെ സംസ്ഥാനസന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തിങ്കളാഴ്ച തലസ്ഥാനത്തത്തെും. വൈകീട്ട് 3.05ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷാടൈറ്റസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടര്‍ന്ന് 3.15ന് ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് തിരിക്കുന്ന അദ്ദേഹം, വൈകീട്ട് നാലിന് ശ്രീനാരായണ കോളജ് കാമ്പസില്‍ ഡോ. എം. ശ്രീനിവാസന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യും. വൈകീട്ട് 5.10ന് കൊല്ലത്ത് നിന്ന് ഹെലികോപ്ടറില്‍ തിരിച്ച് വൈകീട്ട് 5.45ന് തിരുവനന്തപുരത്തത്തെും. രാത്രി രാജ്ഭവനില്‍ തങ്ങുന്ന ഉപരാഷ്ട്രപതി ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് രണ്ട് ചടങ്ങില്‍ സംബന്ധിക്കും.
30ന് രാവിലെ 11ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാനസര്‍ക്കാറിന്‍െറ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്‍െറ രണ്ടാംഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും.
രാത്രി രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം ആഗസ്റ്റ് 31ന് രാവിലെ 10.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചിക്ക് തിരിക്കും. രാവിലെ 11.45ന് സെന്‍റ് തെരേസാസ് കോളജില്‍ വിദ്യാധനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഉച്ചക്ക് 12.55ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.