ഗതാഗതം പുന:സ്ഥാപിച്ചു; ട്രെയിനുകൾ വൈകും
text_fieldsഅങ്കമാലി: കറുകുറ്റിയിൽ തിരുവനന്തപുരം–മംഗലാപുരം എക്സ്പ്രസ് പാളംതെറ്റിയതിനെ തുടർന്ന് സ്തംഭിച്ച ട്രെയിൻ ഗതാഗതം പൂർണമായി പുന:സ്ഥാപിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ട്രാക്കിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയത്. ഗതാഗതം സാധാരണ ഗതിയില്‍ പുന:സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയോളം തീവണ്ടികളുടെ വേഗത നിയന്ത്രിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി 9.55ഓടെ പാളം തെറ്റിയ മുഴുവന്‍ ബോഗികളും വലിയ ക്രെയിനുപയോഗിച്ച് നീക്കം ചെയ്തിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.20ഓടെ ആദ്യ ട്രെയിന്‍ ഇതുവഴി കടന്ന് പോയി. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച എറണാകുളം-ബിലാസ്പൂര്‍ എക്സ്പ്രസ് ട്രെയിന്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് കടന്ന് പോയത്. ബിലാസ്പൂര്‍ എക്സ്പ്രസ് പിന്നീട് ചാലക്കുടിയില്‍ നിന്ന് ഇലക്ട്രിക് ലൈന്‍ ഘടിപ്പിച്ചാണ് ഓടിയത്. 300 മീറ്ററോളം നീളത്തിലാണ് വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചിരുന്നത്. 5.30ഓടെ വൈദ്യുതി ലൈനുകളും അറ്റകുറ്റപണികള്‍ക്ക് ശേഷം പുന:സ്ഥാപിച്ചു. കൊച്ചുവേളി-ലോക്മാന്യ എക്സ്പ്രസാണ് ഇലക്ട്രിക് ലൈന്‍ ഘടിപ്പിച്ച ശേഷം ആദ്യമായി ഓടിയത്. തകര്‍ന്ന ഭാഗത്ത് പുതുതായി സ്ഥാപിച്ച പാളം ബലപ്പെടുന്നതിന് വേണ്ടിയാണ് വേഗത കുറച്ചിട്ടുള്ളത്. ഒരാഴ്ചയോളം വേഗത കുറച്ചായിരിക്കും ട്രെിനുകള്‍ ഓടുകയെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.
ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ചില ട്രെയിനുകൾ റദ്ദാക്കുകയോ സമയക്രമം മാറുകയോ ചെയ്തിട്ടുണ്ട്. മിക്ക െട്രയിനുകളും വൈകിയാണ് ഓടുന്നത്. തിങ്കളാഴ്ച രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം-–കോര്‍ബ എക്‌സ്പ്രസ് വൈകുന്നേരം 4.30ന് മാത്രമേ പുറപ്പെടൂ. രാവിലെ 9.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ -–ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് വൈകുന്നേരം 3.30 നും പുറപ്പെടും.
രാവിലെ ആറിന് ആലപ്പുഴയിൽ നിന്നും പുറപ്പെടേണ്ട 13352 ആലപ്പുഴ – ധൻബാദ് ടാറ്റ നഗർ എക്സ്പ്രസ് രാത്രി 10 മണിക്ക് പുറപ്പെടും. രാവിലെ 7.55ന് തിരുനല്‍വേലിയില്‍നിന്ന് പുറപ്പെടേണ്ട തിരുനല്‍വേലി-–ഹാപ്പ എക്‌സപ്രസ് 11 മണിക്കും രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി- ചണ്ഡീഗഡ് എക്‌സ്പ്രസ് ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടും.
റദ്ദാക്കിയ ട്രെയിനുകൾ (29/08/2016)
Train no: 16305 എറണാകുളം – കണ്ണൂർ എക്സ്പ്രസ്
Train no: 16341 ഗുരുവായൂർ – തിരുവനന്തപുരം എക്സ്പ്രസ്
Train no: 16342 തിരുവനന്തപുരം – ഗുരുവായൂർ എക്സ്പ്രസ്
Train no: 56370 എറണാകുളം – ഗുരുവായൂർ പാസഞ്ചർ
Train no: 56362 എറണാകുളം – നിലമ്പൂർ പാസഞ്ചർ
Train no: 56361 ഷൊർണൂർ – എറണാകുളം പാസഞ്ചർ
Train no: 56365 ഗുരുവായൂർ – പുനലൂർ പാസഞ്ചർ
Train no: 56371 ഗുരുവായൂർ – എറണാകുളം പാസഞ്ചർ
Train no: 66611പാലക്കാട് – എറണാകുളം പാസഞ്ചർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.