കിഴക്കേകോട്ടയിലെ തീപിടിത്തം: അട്ടിമറി സാധ്യത പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: കിഴക്കേകോട്ടയിലെ തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍റലിജന്‍സ് മേധാവി ആര്‍. ശ്രീലേഖ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. എന്നാല്‍ ഇതിന്‍െറ നിജസ്ഥിതി പരിശോധിക്കാനാണ് പൊലീസ് നീക്കം. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ ലഭ്യമായ ശേഷമേ ഇക്കാര്യത്തില്‍ അന്തിമസ്ഥിരീകരണം നല്‍കാനാകൂ. നാശനഷ്ടത്തിന്‍െറ കണക്ക് സംബന്ധിച്ച് കൃത്യമായ നിഗമനത്തിലത്തൊന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇക്കാര്യത്തിലും വിശദമായ തെളിവെടുപ്പ് നടത്തേണ്ടിവരും. ഓണക്കാലമായതിനാല്‍ വന്‍ സ്റ്റോക് ഗോഡൗണിലുണ്ടായിരുന്നെന്നാണ് കട വാടകക്കെടുത്തിരിക്കുന്ന പോത്തീസ് ഗ്രൂപ് അധികൃതര്‍ പറയുന്നത്. ഇവരുടെ സ്റ്റോക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നാണ് വിവരം. അതേസമയം, ബിജുരമേശിന്‍െറ രാജധാനി ബിയര്‍ പാര്‍ലറിന്‍െറ ഗോഡൗണും സമീപത്തെ കെട്ടിടത്തിലാണുള്ളത്. ഇവിടെയും പരിശോധന നടക്കുമെന്നാണ് അറിയുന്നത്. ഇതോടൊപ്പം, കേന്ദ്ര രഹസ്യാന്വേഷണസംഘവും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കിഴക്കേകോട്ടയില്‍ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: രാജധാനി ബില്‍ഡിങ്ങിലെ തീപിടിത്തത്തിന്‍െറ പശ്ചാത്തലത്തില്‍ കിഴക്കേകോട്ടയിലെ സുരക്ഷ ശക്തമാക്കി. തീപിടിത്തമുണ്ടായ കെട്ടിടത്തിലാണ് ദേന ബാങ്ക് സ്ഥിതിചെയ്യുന്നത്. ഈ സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്താനാണ് ഐ.ജി മനോജ് എബ്രഹാം സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജധാനി ബില്‍ഡിങ്ങില്‍ നിരവധി ചെറുകിട സ്വര്‍ണവ്യാപാരശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കിഴക്കേകോട്ട ഭാഗത്തേക്കുള്ള പ്രവേശം പൊലീസിന്‍െറ കര്‍ശന നിരീക്ഷണത്തിലാകും. രാത്രികാല പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.