50 ശതമാനം സീറ്റിലെ ഫീസ് നിരക്ക് ഉയര്‍ത്താനാകില്ല -മന്ത്രി ശൈലജ
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തില്‍ സബ്സിഡി അനുഭവിക്കുന്ന 50 ശതമാനം സീറ്റുകളിലെ ഫീസ് നിരക്ക് ഉയര്‍ത്താനാകില്ളെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാനേജ്മെന്‍റ് അസോസിയേഷനുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
30 ശതമാനം മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധന വരുത്തണമെന്ന നിര്‍ദേശമാണ് മാനേജ്മെന്‍റുകള്‍ ഉന്നയിച്ചിരിക്കുന്നത്. മാനേജ്മെന്‍റ് സീറ്റുകളുടെ കാര്യത്തില്‍ ഇനിയും ചര്‍ച്ച നടക്കണം. ഇതിലും ആനുപാതിക വര്‍ധന വേണമെന്ന് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെറിറ്റ് സീറ്റുകളുടെ കാര്യത്തില്‍ പൂര്‍ണമായും ധാരണയാകാത്ത സാഹചര്യത്തില്‍ മെറിറ്റ്, എന്‍.ആര്‍.ഐ സീറ്റുകളുടെ ഫീസ് നിരക്കിന്‍െറ ചര്‍ച്ചയിലേക്ക് കടന്നിട്ടില്ല. സാമൂഹിക നീതി ഉറപ്പുവരുത്താന്‍ 50 ശതമാനം സീറ്റില്‍ സബ്സിഡിയോടെയുള്ള പഠനത്തിന് അവസരം ഉറപ്പാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം ചര്‍ച്ച നടക്കും. അലോട്ട്മെന്‍റിനുള്ള സമയം വൈകുന്നതില്‍ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുമുണ്ടാകുന്ന ആശങ്കയില്‍ വിഷമമുണ്ട്. ഇതല്ലാത്ത പരിഹാരം സര്‍ക്കാറിന് മുന്നിലില്ല. ഏകീകൃത ഫീസ് എന്ന രീതി കൊണ്ടുവന്നത് കഴിഞ്ഞ സര്‍ക്കാറാണ്. ഏകീകൃത ഫീസ് എന്ന ആവശ്യം നടപ്പാക്കാനാകില്ളെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.