ഡോ.എം. ശ്രീനിവാസന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകര്‍ന്ന അധ്യാപകന്‍ –ഉപരാഷ്ട്രപതി
text_fieldsകൊല്ലം: സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതടക്കം വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകര്‍ന്ന അധ്യാപകനായിരുന്നു ഡോ. എം. ശ്രീനിവാസനെന്ന് ഉപരാഷ്ട്രപതി ഡോ.എം. ഹാമിദ് അന്‍സാരി. കൊല്ലം എസ്.എന്‍ കോളജില്‍ ഡോ.എം. ശ്രീനിവാസന്‍െറ പ്രതിമ അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദുര്‍ബലവിഭാഗങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വഴികാട്ടാനും ശ്രീനിവാസന് കഴിഞ്ഞെന്നും അദ്ദേഹം അനുസ്മരിച്ചു.
വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരുവിന്‍െറ വാക്കുകളെ അര്‍ഥവത്താക്കുന്ന പ്രവര്‍ത്തനമാണ് ശ്രീനിവാസന്‍ നടത്തിയത്. അദ്ദേഹത്തിന്‍െറ കഠിനാധ്വാനവും അക്ഷീണപ്രവര്‍ത്തനങ്ങളും കൊല്ലം എസ്.എന്‍ കോളജിനെ വിദ്യാക്ഷേത്രമാക്കിമാറ്റാന്‍ ഉതകി. അതേ കോളജില്‍ അദ്ദേഹത്തിന്‍െറ പ്രതിമ സ്ഥാപിച്ചത് വലിയ ആദരവാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വിദ്യാര്‍ഥികളെ അധ്യാപകന്‍ എത്ര സ്വാധീനിക്കുന്നു എന്നതിന്‍െറ അളവുകോല്‍ അവരുടെ മനസ്സില്‍ അധ്യാപകന്‍ എത്രകാലം കുടികൊള്ളുന്നു എന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ഗാന്ധിയന്‍ മൂല്യങ്ങളില്‍ അടിയുറച്ചതായിരുന്നു ശ്രീനിവാസന്‍െറ ജീവിതമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.