മരുന്ന് ഗുണനിലവാര പരിശോധന ഇനി ഇ.എസ്.ഐക്ക് കീഴിലും
text_fieldsതിരുവനന്തപുരം: ഇ.എസ്.ഐ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സംവിധാനം വരുന്നു. ഇതിന് ഇ.എസ്.ഐ വകുപ്പിന് കീഴില്‍ സ്വന്തമായി ഡ്രഗ് ടെസ്റ്റിങ് ലാബ് സ്ഥാപിക്കും. രാജ്യത്ത് ആദ്യമായാണ് ഇ.എസ്.ഐ പദ്ധതിക്ക് കീഴില്‍ മരുന്ന് പരിശോധനാ ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രി വളപ്പില്‍ ആരംഭിക്കുന്ന ലാബില്‍ ഇ.എസ്.ഐ കോര്‍പറേഷനില്‍നിന്ന് രോഗികള്‍ക്ക് നല്‍കാന്‍ വാങ്ങുന്ന മരുന്നുകള്‍ പരിശോധിക്കാന്‍ സൗകര്യമുണ്ടാകും. നിലവില്‍ ആരോഗ്യവകുപ്പിന് കീഴിലെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ലാബിലാണ് മരുന്നുകള്‍ പരിശോധിക്കുന്നത്. മരുന്ന് കമ്പനികള്‍ പുതുതായി പുറത്തിറക്കുന്ന മരുന്നുകളും അവയുടെ ചേരുവകളുടെയും ഗുണനിലവാരവുമാണ് സാധാരണ പരിശോധിക്കാറ്.
സംസ്ഥാനത്തെ മൊത്തം ആശുപത്രികളില്‍നിന്നുള്ള സാംപിളുകളാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിനു കീഴിലെ ലാബില്‍ പരിശോധനക്ക് എത്തുന്നത്.
ഇവയുടെ അളവ് കൂടുതലായതിനാല്‍ പരിശോധനാ ഫലം യഥാസമയം നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന് കഴിയാറില്ല. പലപ്പോഴും മരുന്നുകമ്പനികള്‍ പുതുതായി പുറത്തിറക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് അതിന്‍െറ ഗുണനിലവാരം സംബന്ധിച്ച് പരാതികള്‍ വരുന്നത്. അപ്പോഴാണ് സാംപിളുകള്‍ പരിശോധനക്ക് അയക്കുന്നത്.
ഫലം വരുന്നത് നാലും അഞ്ചും മാസങ്ങള്‍ കഴിഞ്ഞ്. അപ്പോഴേക്കും മരുന്നുകള്‍ ഏറക്കുറെ രോഗികള്‍ കഴിച്ചിട്ടുണ്ടാകും. ഈ പശ്ചാത്തലത്തിലാണ് ഇ.എസ്.ഐ കോര്‍പറേഷന്‍ സ്വന്തംനിലക്ക് മരുന്ന് പരിശോധനാ ലാബ് സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ് ഡയറക്ടര്‍ ഡോ. എം. ബീനത്ത് പറഞ്ഞു. ലാബിന്‍െറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രി വളപ്പില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.