സാമ്പത്തിക പ്രതിസന്ധി: കാലിത്തീറ്റ ഉല്‍പാദനം കേരള ഫീഡ്സ് വെട്ടിക്കുറച്ചു
text_fieldsകോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനത്തെുടര്‍ന്ന് കന്നുകുട്ടി പരിപാലന പദ്ധതിക്കുള്ള കാലിത്തീറ്റ ഉല്‍പാദനം കേരള ഫീഡ്സ് വെട്ടിക്കുറച്ചു.
കാലിത്തീറ്റ വിതരണം മുടങ്ങിയതോടെ ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തതയെന്ന സംസ്ഥാനത്തിന്‍െറ ലക്ഷ്യത്തിന് തിരിച്ചടിയായി. പദ്ധതിയുടെ തകര്‍ച്ചക്ക് പിന്നാലെ കാലിത്തീറ്റ വിതരണം മുടങ്ങിയത് സംസ്ഥാനത്തെ പതിനായിരത്തിലേറെ കര്‍ഷകര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. പ്രതിമാസം രണ്ടുകോടി രൂപ നഷ്ടത്തില്‍ കന്നുകുട്ടി കാലിത്തീറ്റ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തതാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കമ്പനിയെ എത്തിച്ചത്.
ഇതിന് പുറമെ 2011ന് ശേഷം കാലിത്തീറ്റയുടെ നിരക്ക് വര്‍ധിപ്പിക്കാത്തതുമാണ് കേരള ഫീഡ്സിന് തിരിച്ചടിയായത്. എന്നാല്‍, കാലിത്തീറ്റക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്കായി കേരളം ആശ്രയിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കര്‍ണാടയുമൊക്കെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പലതവണ വില കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തു. 2011ല്‍ അടിസ്ഥാന നിരക്ക് നിശ്ചയിക്കുമ്പോള്‍ 1500 ടണ്‍ കാലിത്തീറ്റയായിരുന്നു പദ്ധതിക്ക് വേണ്ടിയിരുന്നത്.
എന്നാല്‍, അതിന്ന് മൂന്നിരട്ടിയിലേറെ വര്‍ധിച്ച് 5000 ടണ്‍ ആയി മാറി. നഷ്ടം കനത്തതോടെ കാലിത്തീറ്റ ഉല്‍പാദനം 5000 ടണില്‍നിന്ന് 1000-1200 ടണിലേക്ക് പെട്ടെന്ന് വെട്ടിക്കുറച്ചു.
ഇതോടെ കന്നുകുട്ടി പരിപാലനപദ്ധതിയില്‍ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് കഴിഞ്ഞ മൂന്നുമാസമായി കാലിത്തീറ്റ ലഭിക്കുന്നില്ല. കല്ളേറ്റുങ്കര, കരുനാഗപ്പള്ളി, കഞ്ചിക്കോട് എന്നീ യൂനിറ്റുകളിലാണ് കേരള ഫീഡ്സ് കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഒരുലക്ഷം ബാഗുകളാണ് പ്രതിമാസം പാലക്കാട്, തൃശൂര്‍, എറണാകുളം, കാസര്‍കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലായി വിതരണം ചെയ്യുന്നത്. പഞ്ചായത്തുതലത്തിലുള്ള ക്ഷീരസംഘങ്ങള്‍ വഴി കന്നുകുട്ടിയുടെ പ്രായമനുസരിച്ച് 60,75 കിലോ കാലിത്തീറ്റയാണ് വിതരണം ചെയ്യുന്നത്.
ആറുമാസം പ്രായമാകുന്ന കിടാവുകളെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് കന്നുകുട്ടി പരിപാലന പദ്ധതിയിലേക്ക് ചേര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ഇനത്തില്‍ കാലിത്തീറ്റ പ്രതീക്ഷിച്ച് ക്ഷീരകൃഷിക്കിറങ്ങിയ കര്‍ഷകര്‍ക്കിപ്പോള്‍ കന്നുകുട്ടികളെ വളര്‍ത്താന്‍ ഇരട്ടിയിലേറെ വില നല്‍കി കാലിത്തീറ്റ വാങ്ങേണ്ട അവസ്ഥയാണ്. കടുത്ത പ്രതിസന്ധിയിലായതിനത്തെുടര്‍ന്ന് കര്‍ഷകര്‍ കന്നുകുട്ടികളെ മറിച്ച് വില്‍ക്കുകയാണ്. പാലിന് ന്യായവില ലഭിക്കാത്തതിന് പിന്നാലെ ഭീമമായ തുക കാലിത്തീറ്റക്ക് നല്‍കേണ്ടി വരുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.