ആരാധനാലയങ്ങൾ സാമൂഹിക കേന്ദ്രങ്ങളാകണം-ഉപരാഷ്ട്രപതി
text_fieldsപോത്തൻകോട്/ശാന്തിഗിരി: ആരാധനാലയങ്ങൾ കേവലം ആത്മീയ കേന്ദ്രങ്ങൾ മാത്രമല്ല, മാനവരാശിക്കുതകുന്ന സാമൂഹിക കേന്ദ്രങ്ങൾ കൂടിയാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി. കരുണാകര ഗുരുവിന്‍റെ നവതി ആഘോഷങ്ങൾ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
കരുണാകര ഗുരുവിന്‍റെ ദർശനങ്ങൾ ലോകനന്മക്ക് ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നല്ലതിനായി മാറുക എന്ന ആത്മീയ സന്ദേശമാണ് കരുണാകര ഗുരു ലോകത്തിന് നല്‍കിയത്. ആത്മപരിശോധനയിലൂടെയും മറ്റുള്ളവരുടെ ക്ഷേമത്തിനും ഗുണത്തിനും മുന്‍ഗണന നല്‍കുന്നതും വഴിയാണ് ഇത് സാധ്യമാവുന്നത്. ഗുരുവിന്‍റെ കാലാതിവര്‍ത്തിയായ ആത്മീയ മൂല്യങ്ങളും ആദര്‍ശങ്ങളുമായ സ്നേഹം, ലോക സമാധാനം, മത സൗഹാര്‍ദ്ദം എന്നിവ ആശ്രമം പ്രോത്സാഹിപ്പിക്കുന്നതായി ഹാമിദ് അന്‍സാരി ചൂിക്കാട്ടി.
ആത്മീയത, ധ്യാന രീതികള്‍ എന്നിവ മെച്ച െപ്പട്ട ആരോഗ്യവും സൗഖ്യവും നല്‍കുമെന്നത് ഇന്ന് ഏറെ അംഗീകരിക്കെപ്പട്ട വസ്തുതയാണ്. എല്ലാ വിശ്വാസ സമ്പ്രദായങ്ങളുടെയും ഉള്ളില്‍ ധ്യാനരീതികള്‍ ഉണ്ടെന്നത് ഏറെ താല്‍പര്യമുണര്‍ത്തുന്നതും വിസ്മയകരവുമായ കാര്യമാമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ചിട്ടയോടു കൂടി യോഗ പരിശീലിക്കുന്നത് സമ്മര്‍ദ്ദം, വിഷാദരോഗം, ആകുലത എന്നിവ കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം ക്രമീകരിക്കുന്നതിനും സൗഖ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഹാമിദ് അന്‍സാരി ചൂണ്ടിക്കാട്ടി.
ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍, മന്ത്രി കെ രാജു, ഡോ. എ. സമ്പ എം.പി., സി. ദിവാകരന്‍ എം.എല്‍.എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.