Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2016 9:09 PM IST Updated On
date_range 31 May 2017 9:43 AM ISTകേരളത്തിലെ കടൽ തീരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ കടൽ തീരങ്ങളിൽ വേലിയേറ്റംമൂലം ഇന്ന് അർധരാത്രി മുതൽ രണ്ട് ദിവസംവരെ കടൽ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർവരെ ഉയരത്തിൽ തിരമാലകൾ അടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശത്ത് കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും തെക്കൻ ജില്ലകളിൽ ഇതിന് കൂടുതൽ ശക്തമാവാൻ ഇടയെന്നും അധികൃതർ അറിയിക്കുന്നു.മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഹാർബറുകളിൽ ബോട്ടും മറ്റ് മത്സ്യബന്ധന സാമഗ്രികളും സുരക്ഷിതമാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story