കലാഭവന്‍ മണിയുടെ മരണം: കുടുംബം മനുഷ്യാവകാശ കമീഷന് പരാതി നല്‍കി
text_fieldsറിപ്പോര്‍ട്ട് പലരെയും രക്ഷിക്കാന്‍ തയാറാക്കിയതെന്ന്
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ളെന്ന പൊലീസ് റിപ്പോര്‍ട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് അതൃപ്തി. റിപ്പോര്‍ട്ട് പലരെയും രക്ഷിക്കാന്‍ തയാറാക്കിയതാണെന്നും ഉന്നയിച്ച സംശയങ്ങളിലും പരാതിയിലും വ്യക്തതയില്ലാത്ത അന്വേഷണവും കണ്ടത്തെലുമാണ് പൊലീസ് നടത്തിയതെന്നും കാണിച്ച് മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും ചൊവ്വാഴ്ച തൃശൂരില്‍ മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ ആക്ഷേപം ബോധിപ്പിച്ചു. എന്നാല്‍, അന്വേഷണം സി.ബി.ഐക്കുവിട്ട സാഹചര്യത്തില്‍ കേസിന്‍െറ മറ്റ് വശങ്ങളിലേക്ക് കമീഷന്‍ കടക്കുന്നില്ളെന്ന് ആക്ഷേപം പരിഗണിച്ച അംഗം കെ. മോഹന്‍കുമാര്‍ വ്യക്തമാക്കി.
നേരത്തേ, മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും നല്‍കിയ പരാതിയില്‍ ഡി.ജി.പിയോടും ആഭ്യന്തര സെക്രട്ടറിയോടും കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൊലപാതകമോ ആത്മഹത്യയോ അബദ്ധത്തില്‍ സംഭവിച്ചതോ ആയി കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും സിനിമ-റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ശത്രുക്കളുള്ളതായി അന്വേഷണത്തില്‍ അറിവായെങ്കിലും കൊലപ്പെടുത്താന്‍ പാകത്തിലുള്ള ശത്രുത ഉണ്ടായിരുന്നില്ളെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഈ റിപ്പോര്‍ട്ടുകളിലാണ് രാമകൃഷ്ണനും നിമ്മിയും കമീഷന് ആക്ഷേപം നല്‍കിയത്. റിപ്പോര്‍ട്ട് പലരെയും രക്ഷപ്പെടുത്തുന്ന വിധത്തിലാണ്. ആക്ഷേപങ്ങളില്‍ വ്യക്തമായ അന്വേഷണം നടന്നിട്ടില്ല. ദുരൂഹത തുടരുകയാണ്. വിശദ അന്വേഷണം വേണം -ഇരുവരും ആവശ്യപ്പെട്ടു. ആക്ഷേപം ഡി.ജി.പിക്ക് കൈമാറുമെന്ന് കമീഷന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.