എസ്.പി സുകേശനെ പ്രോസിക്യൂട്ട് ചെയ്യണം –കെ. മുരളീധരന്
text_fieldsതൃശൂര്‍: ബാര്‍ കോഴ വിഷയത്തില്‍ എസ്.പി സുകേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കെ. മുരളീധരന് എം.എല്‍.എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടക്കിടെ നിലപാട് മാറ്റുന്ന ഉദ്യോഗസ്ഥരെ വിശ്വസിക്കാനാകില്ല. സര്‍ക്കാറിന്‍െറ സ്വാധീനത്തിന് വഴങ്ങിയാണ് സുകേശന് നിലപാട് മാറ്റിയതെന്നും മുരളീധരന് പറഞ്ഞു.
സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്റും സര്‍ക്കാറും തമ്മില്‍ തര്‍ക്കമല്ല അഡ്ജസ്റ്റ്മെന്റാണ് നടക്കുന്നത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ തുടങ്ങിയ മെഡിക്കല്‍ കോളജുകളില്‍ പാലക്കാടും വയനാടും ഒഴികെയുള്ളവ എല്‍.ഡി.എഫ് സര്‍ക്കാര്‍ ‘ശരി’യാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആരംഭിച്ചത് അഴിമതി നടത്താനാണെന്നാണ് ഒരു വിജിലന്‍സ് ഉദ്യോഗസ്ഥന് പറഞ്ഞത്. എത്ര ബുദ്ധിയുള്ളവനാണെങ്കിലും ഇങ്ങനെ പറഞ്ഞവനെ ശുംഭനെന്ന് മാത്രമേ വിളിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.