അക്രമികള്‍ തകര്‍ത്ത വീടുകള്‍ കൂട്ടായ്മയില്‍ പുനര്‍നിര്‍മിച്ച് കുമ്മങ്കോട് മാതൃകയായി
text_fieldsനാദാപുരം: കുമ്മങ്കോട് അക്രമികള്‍ തകര്‍ത്ത വീട് നാട്ടുകാര്‍ പുനര്‍നിര്‍മിച്ചു. വിലാപ യാത്രയുടെ മറവില്‍ തീവെക്കുകയും തകര്‍ക്കുകയും ചെയ്ത വീടുകളാണ് നാട്ടുകാര്‍ നവീകരിച്ചത്. തൂണേരിയിലെ അസ്ലം കൊലപാതകവുമായി ബന്ധപ്പെട്ടാണ് കിലോമീറ്ററുകള്‍ അകലെയുള്ള കുമ്മങ്കോട് പുറത്തുനിന്നത്തെിയ അക്രമി സംഘം രണ്ടാഴ്ച മുമ്പ് ആക്രമണം നടത്തിയത്.
കളമുള്ളതില്‍ മനോജന്‍, കളമുള്ളതില്‍ വിനോദന്‍, പുത്തന്‍ പുരയില്‍ മാണി എന്നിവരുടെ വീടുകളാണ് അക്രമത്തിനിരയായത്. പ്രദേശവാസികളെ വിളിച്ചുചേര്‍ത്ത് നാട്ടുകാര്‍ തുക സമാഹരിച്ചു വീടുകളുടെ അറ്റകുറ്റ പണി നടത്തുകയായിരുന്നു. തൂണേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്. ബാലകൃഷ്ണന്‍, സി.പി. അബ്ദുല്‍ സലാം, സി.എച്. മോഹനന്‍, സി.കെ. മഹമൂദ് ഹാജി, അഡ്വ. സി. ഫൈസല്‍, നാസര്‍ ആലക്കല്‍, തൊടുവയില്‍ മമ്മു, കെ.വി. അസീസ്, ആലക്കല്‍ നാസര്‍ മാസ്റ്റര്‍, ആര്‍ .കെ. ഹമീദ്, ഇ. സിദ്ദീഖ്, ടി. ബാബു, സി.കെ. റാഷിദ് എന്നിവര്‍ സംസാരിച്ചു. വീടിന്‍െറ ഉദ്ഘാടന ചടങ്ങ് നാട്ടുകാര്‍ ആഘോഷമാക്കി. പായസവിതരണവും നടന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴി കൂട്ടായ്മയെ പരിഹസിച്ചവര്‍ക്ക് പ്രദേശത്തുകാര്‍ കര്‍മത്തിലൂടെ മറുപടി നല്‍കി. സ്ഥിരം സ്വഭാവത്തില്‍ പ്രദേശത്ത് റെസിഡന്‍റ് അസോസിയേഷന്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ഓണം പെരുന്നാള്‍ ആഘോഷം സംയുക്തമായി ആഘോഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.