'കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്നത് വർഗീയതക്കെതിരായ നിലപാട്'
text_fieldsതിരുവനന്തപുരം: വർഗീയതക്കെതിരായ ശക്തമായ നിലപാടാണ് കോൺഗ്രസിൽ നിന്നും രാജ്യം പ്രതീക്ഷിക്കുന്നതെന്ന് വി.ടി ബല്‍റാം എം.എൽ.എ. കെ.എസ്.യു അംഗത്വ വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ പലപ്പോഴും ആ നിലപാട് പാർട്ടിയിൽ നിന്ന് ഉണ്ടാകുന്നില്ല. സമൂഹങ്ങൾക്കും സമുദായങ്ങൾക്കും പ്രതീക്ഷ അർപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള മുഖം നോക്കാതെയുള്ള രാഷ്ട്രീയ സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കേണ്ടത്. പലപ്പോഴും താൽകാലിക ഒത്തുതീർപ്പുകളാണ് സംഭവിക്കുന്നതെന്നും ബൽറാം പറഞ്ഞു.
ആ സമുദായത്തിന്‍റെ അത്ര വോട്ടുകൾ ലഭിച്ചാൽ ഇത്ര സീറ്റുകൾ േനടാമെന്ന് മനക്കോട്ട കോൺഗ്രസ് കെട്ടുന്നു. ഈ മനക്കോട്ടകൾ തകർന്നടിയുകയാണ്. ജനങ്ങൾ അതിനും മുകളിലാണ് ചിന്തിക്കുന്നത്. എല്ലാ സമുദായങ്ങൾക്കും തൊഴിലാളികൾക്കും മറ്റിതര വിഭാഗങ്ങൾക്കും വിശ്വസിക്കാൻ സാധിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറണമെന്നും വി.ടി. ബൽറാം ആവശ്യപ്പെട്ടു.
വന്ധ്യംകരിക്കപ്പെട്ട തലമുറയായി കെ.എസ്.യു മാറിയെന്ന് ബൽറാം പറഞ്ഞു. ഗ്രൂപ്പിലേക്ക് പിറന്നു വീഴുന്ന അവസ്ഥയാണുളളത്. ഗ്രൂപ്പുകള്‍ വഴി പദവികൾ നേടുന്ന കരിയറിസമല്ല കെ.എസ്.യുവില്‍ വേണ്ടത്. തലമുറമാറ്റം ഉണ്ടാകേണ്ടത് ഗ്രൂപ്പുകളിലൂടെ അല്ലെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.