അമിത് ഷായുമായി കൂടിക്കാഴ്ചയില്ളെന്ന് കേരള കോണ്‍ഗ്രസ്
text_fieldsകോട്ടയം: കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുമായി ബന്ധപ്പെട്ട് ഫെബ്രുവരി നാലിന് കോട്ടയത്ത് എത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കെ.എം. മാണി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ കേരള കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു. കെ.എം. മാണി മന്ത്രിസഭയിലേക്ക് തിരികെയത്തെണമെന്ന യു.ഡി.എഫ് തീരുമാനത്തിന് പിന്നാലെയാണ് ചര്‍ച്ചയില്ളെന്ന നിലപാടിലത്തെിയിരിക്കുന്നത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എം.പി വ്യക്തമാക്കി.
അമിത് ഷാ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തുമെന്ന പ്രചാരണം ദിവസങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇത് നിഷേധിക്കാന്‍ കേരള കോണ്‍ഗ്രസ് തയാറായിരുന്നില്ല. യു.ഡി.എഫിന്‍െറ പുതിയ നിലപാടോടെ ബദല്‍ നീക്കങ്ങളില്‍നിന്ന് മാണി ഗ്രൂപ് പിന്തിരിയുകയായിരുന്നുവെന്നാണ് സൂചന. നേരത്തേ കെ.എം. മാണി തന്നെ അമിത് ഷായെ കണ്ടേക്കുമെന്ന തരത്തില്‍ പ്രതികരിച്ചിരുന്നു. ഇതോടെ അഭ്യൂഹങ്ങള്‍ ശക്തമാകുകയും ചെയ്തു. കോട്ടയത്തെ കൂടിക്കാഴ്ചയില്‍ പുതിയ കൂട്ടുകെട്ടിന് തുടക്കമായാല്‍ യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍െറ കൂടി അടിസ്ഥാനത്തിലാണ് ശനിയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗം ബാബുവിനൊപ്പം കെ.എം. മാണിയും തിരികെയത്തെണമെന്ന ആവശ്യം ഉന്നയിച്ചത്. കേരള കോണ്‍ഗ്രസിന്‍െറ ഇരട്ട നീതിയെന്ന പരാതിക്ക് പരിഹാരം കാണാനും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കെ.എം. മാണിയോട് ബി.ജെ.പി മൃദുസമീപനമാണ് പുലര്‍ത്തുന്നത്.
റബര്‍ വിലത്തകര്‍ച്ചക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി നടത്തിയ നിരാഹാര സമരത്തോട് അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകളാണ് പൊടുന്നനെ പുറത്തിറക്കിയത്. ബി.ജെ.പിയുമായി കേരള കോണ്‍ഗ്രസ് സഹകരിച്ചാല്‍ റബര്‍ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 1000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. ഇത് പിടിവള്ളിയാക്കി ബി.ജെ.പി ബന്ധത്തെ ന്യായീകരിക്കാമെന്നായിരുന്നു കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍െറ കണക്കുകൂട്ടല്‍. അപകടം മുന്‍കൂട്ടി കണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രത്യേക താല്‍പര്യമെടുത്ത് കെ.എം. മാണി മടങ്ങിയത്തെണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു. ഇതിനു പിന്നാലെ അമിത് ഷായെ കാണുന്നതില്‍ നിന്ന് പിന്തിരിയാന്‍ കെ.എം. മാണിയില്‍ യു.ഡി.എഫ് നേതൃത്വം സമ്മര്‍ദവും ചെലുത്തി. നേരത്തേ റബര്‍ വിലയിടിവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്താനുള്ള കേരള കോണ്‍ഗ്രസ് തീരുമാനം മുഖ്യമന്ത്രി ഇടപ്പെട്ട് പിന്‍വലിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.