തര്‍ക്കത്തിന് അയവു വരുത്തി കേരള യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കള്‍
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പലഭാഗത്തും മുന്നണി വിട്ട് പരസ്പരം പോരടിച്ച കോണ്‍ഗ്രസും ലീഗും ‘കേരള യാത്ര’യില്‍ ഒന്നിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന യാത്ര ഞായറാഴ്ച മലപ്പുറം ജില്ലയില്‍ പ്രവേശിച്ചതോടെ സ്വീകരണ വേദികളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യവും മുന്നണി വിട്ട് നില്‍ക്കുന്ന ജനപ്രതിനിധികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും അവര്‍ നല്‍കിയ താക്കീതും ശ്രദ്ധിക്കപ്പെട്ടു. മന്ത്രി ആര്യാടന്‍ മുഹമ്മദ് എടക്കരയിലെ മുസ്ലീം ലീഗ് വേദിയില്‍ നിറസാന്നിധ്യമായി. കെ.പി.സി.സി ജന. സെക്രട്ടറി വി.വി. പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
കുറേ നാളുകള്‍ക്ക് ശേഷമാണ് ജില്ലയില്‍ ഈ ‘ഐക്യമുന്നണി’. യാത്രക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി സി.പി.എം മുന്നണിക്കൊപ്പം ഭരണം പങ്കിടുന്ന കോണ്‍ഗ്രസുകാരെ താക്കീത് ചെയ്യുകയും പാര്‍ട്ടി കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞത് ആവേശത്തോടെയാണ് ലീഗ് അണികള്‍ സ്വീകരിച്ചത്. തര്‍ക്കം മൂലം ലീഗിന് നഗരസഭാ ഭരണം നഷ്ടപ്പെട്ട കൊണ്ടോട്ടിയിലെ സ്വീകരണം വിജയിപ്പിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ യാത്രക്ക് പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ ലീഗ് നല്‍കിയ സഹകരണത്തിനുള്ള പ്രത്യുപകാരം കൂടിയായിരുന്നു ലീഗ് യാത്രക്ക് കോണ്‍ഗ്രസ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.