സാമ്പത്തിക പ്രതിസന്ധി: റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയ നിലച്ചു
text_fieldsതൃശൂര്‍: റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയ നിലച്ചു. സര്‍ക്കാറിന്‍െറ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. കാര്‍ഡ് പുതുക്കുന്നതിന് കരാര്‍ എടുത്ത സി-ഡിറ്റിന് ചെയ്ത പണിക്കുള്ള പണം നല്‍കിയിട്ടില്ല. കരാര്‍ പ്രകാരമുള്ള പണം കിട്ടാതെ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയുമായി സഹകരിക്കാനാവില്ളെന്ന് വ്യക്തമാക്കി സി-ഡിറ്റ് ജോയന്‍റ് ഡയറക്ടര്‍ ഭക്ഷ്യവകുപ്പിന് കത്ത് നല്‍കി. തുടക്കം മുതല്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ പണികള്‍ക്ക് വര്‍ഷം ഒന്നായിട്ടും സി-ഡിറ്റിന് പണം നല്‍കിയിട്ടില്ല. അവസാനഘട്ടത്തില്‍ പിന്മാറരുതെന്ന ഭക്ഷ്യവകുപ്പിന്‍െറ അഭ്യര്‍ഥന സി-ഡിറ്റ് അവഗണിക്കുകയാണ്.
ഇതോടെ കാര്‍ഡ് പുറത്തിറക്കുന്നതിന് വകുപ്പ് പുതിയ വഴി തേടുകയാണ്. സി-ഡിറ്റ് പിന്മാറിയ സാഹചര്യത്തില്‍ അടുത്ത ഘട്ടമായ സോഷ്യല്‍ ഓഡിറ്റിങ്ങിന് മുന്നോടിയായി മുന്‍ഗണന പട്ടിക അച്ചടിക്കുന്നതിന് പ്രാദേശിക തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചന.
ജില്ലാ സപൈ്ളസ് ഓഫിസര്‍മാര്‍ മുഖേന താലൂക്ക് സപൈ്ളസ് ഓഫിസര്‍മാരോട് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രാദേശിക തലത്തില്‍ സ്വകാര്യപ്രസുകളില്‍ അച്ചടിക്കുകയെന്ന സാഹസത്തിന് താലൂക്ക് സപൈ്ളസ് ഓഫിസര്‍മാര്‍ തയാറല്ല. കാരണം, വിവിധ ഘട്ടങ്ങളില്‍ സി-ഡിറ്റ് അടക്കം കരാര്‍ ഏറ്റെടുത്തവര്‍ക്കായി ഹാളും കമ്പ്യൂട്ടറും ഡാറ്റഎന്‍ട്രി ഓപറേറ്റര്‍മാരെയും ഒരുക്കിക്കൊടുത്ത വകയില്‍ പല താലൂക്ക് ഓഫിസുകള്‍ക്കും വന്‍ തുക ലഭിക്കാനുമുണ്ട്.
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സോഫ്റ്റ്വെയറിന്‍െറ സഹായത്തോടെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ (എന്‍.ഐ.സി) നല്‍കുന്ന മുന്‍ഗണനാപട്ടിക പഞ്ചായത്ത് തലത്തില്‍ പി.ഡി.എഫ് ആക്കി പ്രിന്‍റ് എടുത്തു നല്‍കുകയാണ് അടുത്ത പരിപാടി. ഇങ്ങനെ പ്രിന്‍റ് എടുക്കുന്നതിന് ഏറ്റവും ചെറിയ താലൂക്ക് ഓഫിസിന് ചുരുങ്ങിയത് 10 ലക്ഷം രൂപ ചെലവ് വരും. ഇതുവരെ സി-ഡിറ്റിന് നയാപൈസ നല്‍കാത്ത വകുപ്പിന് ഇത്രയും തുക ഏങ്ങനെ നല്‍കാനാവുമെന്നാണ് താലൂക്ക് സിവില്‍ സപൈ്ളസ് ജീവനക്കാരുടെ ചോദ്യം. വകുപ്പിനെ വിശ്വസിച്ച് റിസ്ക് ഏറ്റെടുക്കേണ്ടതില്ളെന്നാണ് ഇവരുടെ തീരുമാനം.
അതുകൊണ്ടു തന്നെ അടുത്തഘട്ടം എന്ത് ചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് വകുപ്പ്. പ്രിന്‍റ് എടുത്ത് വിവിധ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം പട്ടികയെക്കുറിച്ച് ഉടമകള്‍ക്ക് പരാതികളുണ്ടെങ്കില്‍ നല്‍കാം.
അതിനിടെ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോയെന്നുള്ള സോഷ്യല്‍ ഓഡിറ്റിങ് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തേണ്ടതുമുണ്ട്. പരാതിയും ഇക്കൂട്ടര്‍ തന്നെയാണ് പരിശോധിക്കേണ്ടത്. പരാതി തള്ളിയാല്‍ ഉടമക്ക് വീണ്ടും കലക്ടര്‍ക്ക് പരാതി നല്‍കാം. കലക്ടര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് മുന്നില്‍ പരാതി എത്തിക്കും.
സമയബന്ധിതമായി ഇക്കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വകുപ്പ് നേരത്തെ ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍, മുന്‍ഗണന പട്ടിക പ്രിന്‍റ് എടുത്ത് പ്രസിദ്ധീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനത്തിനും സി-ഡിറ്റ് ഇല്ലാതാവുന്നതോടെ കാര്യങ്ങള്‍ എന്താവുമെന്ന് പറയാനാവില്ല.
സാമ്പത്തിക പ്രശ്നത്തിനപ്പുറം സര്‍ക്കാര്‍ തന്നെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ റേഷന്‍കാര്‍ഡിന്‍െറ ഗതി എന്താവുമെന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.