സരിതയെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല –അബ്ദുല്ലക്കുട്ടി
text_fieldsകണ്ണൂർ: സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ ജീവിതത്തിൽ ഒരിക്കലും ഒരിക്കലും കണ്ടിട്ടില്ലെന്ന് എപി അബ്ദുല്ലക്കുട്ടി എംഎൽഎ. സരിതയുടെ ആരോപണങ്ങളുെട പേരിൽ ക്രൂരവും നികൃഷ്ടവുമായ ആക്രമണമാണ് താൻ നേരിട്ടത്. ഇനിയൊരാൾക്കും ഇങ്ങനെയൊരു അനുഭവമുണ്ടാകരുതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. അബ്ദുല്ലക്കുട്ടിക്കെതിരെ കേസ് കൊടുത്തത് തമ്പാനൂർ രവിയുെടയും ബെന്നി ബഹനാെൻറയും നിർദേശപ്രകാരമാണെന്ന് സോളാർ കമീഷന് മുന്നിൽ സരിത നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസിെൻറ ശ്രദ്ധ മുഖ്യമന്ത്രിയിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് അബ്ദുല്ലക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചതെന്നും സരിത കമീഷനു മുമ്പിൽ വ്യക്തമാക്കി.
സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് ആരോപണം ഉയർന്നപ്പോൾ തന്നെ പറഞ്ഞിരുന്നു. അത് തന്നെയാണ് ആവർത്തിക്കാനുള്ളത്.
കേസിൽ താൻ നിരപരാധിയാണ്. സരിതയുടെ ആരോപണം മൂലം കുടുംബത്തിന് മാറിത്താമസിേക്കണ്ടി വന്നു. മക്കൾക്ക് സ്കൂളിൽ പോകാൻ കഴിയാതെയായി. ഇനിയൊരാൾക്കും ഇങ്ങനെയൊരു അനുഭവമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. സരിത ആരോപണം ഉന്നയിച്ചതിനു പിന്നിൽ ചീഞ്ഞുനാറുന്ന കഥകളുണ്ടെന്ന് സംശയിക്കുന്നു. എന്നാൽ ഇതിന് തെളിവുകൾ ഒന്നുമില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.