തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു
text_fieldsആറ്റിങ്ങല്‍: ബൈക്കിലത്തെിയ യുവാക്കളെ പട്ടാപ്പകല്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി നാലംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇതിലൊരാള്‍ ചികിത്സയിലിരിക്കെ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിലാണ്. വക്കം തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം. വക്കം മണക്കാട് വീട്ടില്‍ ഷെബീര്‍ ആണ് (23) കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന മര്‍ദനത്തത്തെുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷെബീര്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സഹയാത്രികനായിരുന്ന ഉണ്ണിക്കൃഷ്ണന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഷെബീറിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവന്നു.
രണ്ടു പ്രദേശങ്ങളിലുള്ളവര്‍ തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് വക്കത്തേക്ക് വരുകയായിരുന്ന ഷെബീറിനെയും ഉണ്ണിക്കൃഷ്ണനെയും റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ച് അക്രമിസംഘത്തില്‍ പെട്ട ഒരാള്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ബൈക്ക് ചവിട്ടി മറിച്ചിട്ടു. സമീപത്തുണ്ടായിരുന്ന മറ്റുള്ളവര്‍ ബൈക്ക് വളയുകയും കാറ്റാടിക്കഴകളും തടിക്കഷണങ്ങളും ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. ഇതിനിടെ മര്‍ദനമേറ്റ് ഉണ്ണിക്കൃഷ്ണന്‍ നിലത്തുവീണു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷെബീറിനെ പിന്നാലെ കൂടിയ സംഘം അടിച്ചുവീഴ്ത്തി.
തുടര്‍ന്ന് തലക്കായിരുന്നു തടികൊണ്ടുള്ള ആദ്യ അടി. അക്രമികളിലൊരാള്‍ ഷെബീറിന്‍െറ കാല് വലിച്ചുയര്‍ത്തുകയും മറ്റൊരാള്‍ തടിക്കഷണമുപയോഗിച്ച് നിരവധി തവണ പ്രഹരിക്കുകയും ചെയ്തു. ഇരുകാലുകളുടെയും മുട്ട് തകര്‍ത്തു. യുവാവ് സഹായത്തിനായി നിലവിളിക്കുകയും അക്രമമൊഴിവാക്കാന്‍ കേണപേക്ഷിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. ആരും രക്ഷക്കത്തെിയില്ല. പിന്നീട് നാട്ടുകാര്‍ കൂടിയശേഷമാണ് അക്രമികള്‍ പിന്മാറിയത്. ഷെബീറിനെയും ഉണ്ണിക്കൃഷ്ണനെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് കൈമാറും. തിരുവനന്തപുരത്തെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാഷന്‍ ഡിസൈനിങ് ഡിപ്ളോമ വിദ്യാര്‍ഥിയാണ് ഷെബീര്‍. പിതാവ്: സക്കീര്‍ ഹുസൈന്‍. മാതാവ്: നസീമ. സഹോദരങ്ങള്‍: ഷെമീര്‍, ഷെജീര്‍. സംഭവത്തില്‍ നാലുപേരെ കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.
warning: ക്രൂരമായ അക്രമ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.